വരവിചാരം ലോഗോ പ്രകാശനവും തൽസമയം കാർട്ടൂൺ രചനയും

തൽസമയം കാർട്ടൂണിലൂടെ സുവിശേഷമറിയിക്കുന്ന ‘വരവിചാരം’ ലോഗോ പ്രകാശനം ചെയ്യുന്നു.കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി കേരളത്തിലെ തെരുവോരങ്ങളിൽ കാർട്ടൂൺ വരച്ചുകൊണ്ട് സുവിശേഷം പ്രസംഗിക്കുന്ന ജയ്മോഹൻ അതിരുങ്കൽ പങ്കെടുക്കും.

‘ വരവിചാരം’ എന്ന പേരു സൂചിപ്പിക്കുന്നതുപോലെ, ശ്രദ്ധേയമായ വസ്തുതകൾ, സംഭവങ്ങൾ, വ്യക്തികൾ എന്നിവ കാർട്ടൂൺ രചനയിലൂടെ ആവിഷ്കരിക്കരിക്കുന്നതും അതിലൂടെ യേശുക്രിസ്തുവിലേക്കും രക്ഷയിലേക്കും എത്തിക്കാനുള്ള ചിന്ത പകരുന്നതുമാണ് ഈ പ്രവർത്തനം.

‘വൈറ്റ് ബോർഡ്
ഇവാഞ്ചലൈസേഷൻ’ എന്ന ഈ ആവിഷ്കാരം മറ്റാരും ചെയ്യുന്നതായി അറിവില്ല. വേറിട്ടതും ആകർഷകവുമായ ഈ സുവിശേഷീകരണ രീതിയായ ‘വരവിചാരം ‘ ബൗദ്ധികസ്വത്തവകാശ നിയമമനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്.ലോഗോ
പ്രകാശനത്തോടനുബന്ധിച്ച് തൽക്ഷണ കാർട്ടൂൺ രചന (വരപ്രസംഗം) യുമുണ്ടായിരിക്കും.

20 -ന് തിരുവല്ല- നെടുംപുറത്ത് നടക്കുന്ന ക്രൈസ്തവചിന്ത വി. എം മാത്യു അവാർഡ് ദാനവേളയിലാണ് ലോഗോ പ്രകാശനം നടക്കുന്നത്.