കൊച്ചി: പനമ്പിള്ളി നഗർ എബസേസർ ഗാർഡൻസ് അരേശ്ശേരിയിൽ പാസ്റ്റർ എ.എം. ഏലിയാസ്(86) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10 മുതൽ എറണാകുളം പനമ്പിള്ളി നഗറിലെ ഭവനത്തിലെ ശുശൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 ന് ഇടകൊച്ചി മക്പേല ക്രിസ്ത്യൻ സെമിത്തേരിയിൽ. ആലപ്പുഴ തുമ്പോളി അരേശ്ശേരിയിൽ കുടുംബാംഗമാണ്.
ഐപിസി ആലപ്പുഴ വെസ്റ്റ് സെൻ്റ്ററിലെ തകഴി, ഗലീല, മാരാരിക്കുളം സഭകളിലെ മുൻ ശുശ്രൂഷകനും ഐപിസി ആലപ്പുഴ എബനേസർ ചർച്ച് മുൻ സഭാംഗവുമാണ്.
ഭാര്യ: ലീലാമ്മ. മക്കൾ: ബെനോനി, ഡിക്സൻ. മരുമക്കൾ: തോമസ്, രേഷ്മ.



