അഞ്ചൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാ അംഗം ചേണാൽ ജയാഭവനിൽ പരേതനായ പി.ഐ. പൗലോസിന്റെ (ഇറിഗേഷൻ വകുപ്പ് മുൻ ഉദ്യോഗസ്ഥൻ) സഹധർമിണി കുഞ്ഞുമോൾ പൗലോസ് ( 74) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
മക്കൾ : ജയാ പോൾ ( അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഇറിഗേഷൻ, എറണാകുളം), ജെസ്സി പോൾ (അധ്യാപിക, ഗവ. ഹൈസ്കൂൾ, വടവാതൂർ) ,ഡോ. ഐസക് പോൾ ( പ്രൊഫസർ. ഗവ. ട്രെയിനിംഗ് കോളേജ് തിരുവനന്തപുരം), ജോളി പോൾ ( യു.എസ്) ജെയ്സൺ പോൾ (മസ്കറ്റ്) മരുമക്കൾ : സാം ചെറിയാൻ ( റിട്ട. അസി. എക്സി എഞ്ചിനീയർ, ഇറിഗേഷൻ), ബെന്നി എബ്രഹാം ( സീനിയർ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ, ക്യാൻ അപ്പ്രൂവ്, കോട്ടയം) ഡോ. ഷെറിൻ തോമസ് ( അസോ. പ്രൊഫ., യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), ജെയിംസ് വർഗീസ് ( യു.എസ് ), ആൻസി ഫിലിപ്പ് ( അസോ. പ്രൊഫ. മരിയ തെരേസ കോളേജ് ഓഫ് നഴ്സിംഗ്, ചാലക്കുടി )
സംസ്കാര ശുശ്രൂഷകൾ 18.12.2024 ബുധനാഴ്ച്ച 9.00 മണിക്ക് ഭവനത്തിലും തുടർന്നു 9.45 ന് അഞ്ചൽ എ. ജി. ചർച്ചിലും വച്ചു നടത്തിയ ശേഷം സഭയുടെ കൈതാടി യിലുള്ള സെമിത്തെരിയിൽ സംസ്കരിക്കുന്നു.
അസംബ്ലീസ് ഓഫ് ഗോഡ് മുൻ സഭാ ശുശ്രൂഷകൻ പരേതനായ പാസ്റ്റർ. എം. സി. മത്തായി (പട്ടാഴി) യുടെ മൂത്തമകൾ ആണ് പരേത.



