
സാബു തൊട്ടിപ്പറമ്പിൽ
(ജനറൽ കറസ്പോണ്ടൻ്റ് )
സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും മീതെ കരിനിഴൽ വീഴ്ത്തി ദിനം പ്രതി റോഡിൽ പൊലിയുകയാണ് നിരവധി ജീവിതങ്ങൾ.ഒട്ടേറെ പ്രതീക്ഷകളും,ഒരു കുടുഃബത്തിൻെറ തന്നെ നെടുംതൂണകളായി തീരേണ്ടവരാണ് ഒരു നിമിഷാർത്ഥത്തിലെ അശ്രദ്ധയിൽ റോഡിൽ ഞെരിഞ്ഞമർന്ന് ഇല്ലാതാകുന്നത്.

വാവിട്ട് നിലവിളിക്കുന്ന കൂടപ്പിറപ്പുകളെ എന്ത് പറഞ്ഞൊന്ന് ആശ്വസിപ്പിക്കണമെന്നറിയാതെ നീറുകയാണ് കേരളത്തിൻെറ നെഞ്ചകം…ഒന്നാശ്വിക്കാൻ കഴിയും മുൻപേ എത്തും അടുത്ത ദുരന്ത വാർത്ത.അതിൽ അമ്മയെയോ,അച്ഛനേയോ സഹോദരങ്ങളെയോ ,മക്കളേയോ നഷ്ടപ്പെട്ടുന്നതിൻെറ കഥകളാവും വായിച്ചെടുക്കാനാവുക.
ടൂവിലർ അപകടങ്ങളിൽ പൊലിയുന്നത് തൊണ്ണൂറ് ശതമനവും യൗവനക്കാരണെന്നുള്ളതാണ് ഏറ്റവും ദുഃഖകരം.റോഡിൻെറ സാങ്കേതിക പിഴവുകൾക്കപ്പുറം അപകടങ്ങളിൽ 99 ശതമാനം അശ്രദ്ധമായ ഡ്രൈവിംങാണ് കാരണമെന്ന് വേണം അനുമാനിക്കാൻ.

കൈയൊന്നമർത്തിപ്പിടിച്ചാൽ,കലൊന്നമർത്തി ചവിട്ടിയാൽ ചീറിപ്പായുന്ന വേഗത സംവിധാനം.അതിനനുയോജ്യമായ റോഡും മനസ്സാന്നിധ്യവും കൈമോശം വരുമ്പോൾ അപകടങ്ങളെ ക്ഷണിച്ച് വരുത്തുകയാണ് നമ്മൾ ചെയ്യുന്നത്.ഏതൊരു വാഹനത്തിൻേറയും ഡ്രൈവർക്ക് അറിയാം താൻ നിയന്ത്രിക്കുന്ന വാഹനത്തിൻെറ കപ്പാസിറ്റി.ഡ്രൈവിംഗ് സീറ്റിലിരിക്കുന്നയാൾക്ക് കൃത്യമായിട്ടും അറിയാം താൻ ഓടിക്കുന്ന,അല്ലെങ്കിൽ ഓടിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിൻെറ വേഗതയും തനിക്ക് നിയന്ത്രിക്കാൻ കഴിയുന്ന സ്പീഡും.ഈ ചിന്തകളേയും മനഃസാന്നിധ്യത്തേയും സ്വയം ഓവടേക്ക് ചെയ്യുമ്പോഴാണ് ദുരത്തത്തിലേക്കുള്ള ദൂരം തുലോം കുറയുന്നത്. ഇത് തനിക്ക് നിയന്ത്രിക്കാനാവത്ത വേഗതയാണെന്നുള്ള തിരിച്ചറിവ് പ്രാവർത്തികമാക്കാതെ പോകുന്നതുതന്നെയാണ് ഭൂരിപക്ഷം അപകടങ്ങളുടേയും മൂല കാരണം.

ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കേരള പൊലീസിന്റെ കണക്കനുസരിച്ച് 40,821 റോഡ് അപകടങ്ങളാണ് നടന്നത്. ഇതില്‍ 3,168 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 45,657 പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ വര്‍ഷം 4,080 പേരാണ് റോഡ് അപകടങ്ങളില്‍ മാത്രം കേരളത്തില്‍ മരിച്ചത്. 48,091 അപകടങ്ങളുണ്ടായി. 2016 മുതലുള്ള കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുണ്ടായത് 2023 ലായിരുന്നു. 54,320 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഡ്രൈവറുടെ പിഴവ് മൂലമാണ് ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടായതെന്നാണ് കണക്കുകള്‍ പറയുന്നത്. 4,080 മരണങ്ങളില്‍ 2,292 ഉം ഡ്രൈവറുടെ പിഴവ് മൂലമുള്ള മരണങ്ങളാണ്. മറ്റ് വാഹനങ്ങളിലെ ഡ്രൈവറുടെ പിഴവ് മൂലം 512 പേര്‍ മരിച്ചു. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ 221 അപകടത്തില്‍ മരിച്ചവരുടെ എണ്ണം 25. ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള റോഡ് അപകടങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് കേരള പൊലീസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലുണ്ടായ വാഹനപകടങ്ങളുടേയും മരണങ്ങളുടേയും എണ്ണമെടുത്താല്‍ കണക്കുകള്‍ ഇനിയും കുതിച്ചുയരും.

ഡിസംബറില്‍ മാത്രം കേരളത്തിലുണ്ടായ വലിയ അപകടങ്ങളുടെ കണക്കുകളാണിത്. ഇത് കൂടാതെ നിരവധി അപകടങ്ങളും മരണങ്ങളും ഈ മാസം ഇതുവരെ സംഭവിച്ചു കഴിഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിലുണ്ടാകുന്ന റോഡ് അപകടങ്ങളില്‍ മൂവായിരവും നാലായിരവും പേരാണ് കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നത്. രാജ്യത്തെ ആകെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ റോഡ് അപകടം നടക്കുന്ന ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെടും.
ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട കൂടലിലുണ്ടായ അപകടത്തില്‍ നവ ദമ്പതികളുള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസിലേക്ക് എതിരെ വന്ന കാര്‍ ഇടിച്ചു കയറിയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ഒരുതരത്തിൽ ഇവിടെയും ഡ്രൈവറുടെ ആശ്രദ്ധ എന്ന് പറയാതിരിക്കാൻ തരമില്ല. വിവാഹ ശേഷമുള്ള ഏറ്റവും ധന്യകരമായ വേളയിലാണ് ഇവിടെ നവവധുവരന്മാർ റോഡിൽ പൊലിഞ്ഞ് പോയത്.

പാലക്കാട് പനയമ്പാടത്ത് സിമന്റ് കയറ്റി വന്ന ലോറി ദേഹത്ത് മറിഞ്ഞ് നാല് വിദ്യാര്‍ഥിനികള്‍ മരിച്ചത് ഏവരേയും ദുഃഖത്തിലാഴ്ത്തി സംഭവമായിരുന്നു. കരിമ്പ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, നിത, റിദ, ആയിഷ എന്നിവരാണ് ഡിസംബര്‍ 12ന് ഉണ്ടായ കല്ലടിക്കോട് അപകടത്തില്‍ മരിച്ചത്. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് ലോറി മറിയുകയായിരുന്നു. ഓരോ കുടുഃബത്തിൻേറും മോഹങൃങൾക്ക് മേലയാണ് ദുരന്തം ലോറിയുടെ രൂപത്തിൽ എത്തിയത്. ആലപ്പുഴയിൽ ഈ മാസംതന്നെ അഞ്ച് യുവാക്കളെയാണ് റോഡിൽ നഷ്ടമായത്.

അപകടങ്ങൾക്ക് അറുതിയില്ല.നാം ഓരോരുത്തരുമല്ലേ അതിന് പരിഹാരകരാകേണ്ടത്. നാം ചിന്തിച്ചെടുക്കുന്ന, വേഗതയിലെ തീരുമാനങ്ങൾ നമ്മുടെയും മറ്റനേകരുടെയും ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ളതാകട്ടെ.



