കാട്ടാന കുത്തിമറിച്ചിട്ട പനമരത്തിനടിയിപ്പെട്ട് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ

കൊച്ചി: കോതമം​ഗലം നീണ്ടപ്പാറയിൽ കാട്ടാന കുത്തിമറിച്ച പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരി മരിച്ചു. കോതമം​ഗലത്തെ എഞ്ചിനിയറിങ് കോളേജ് വിദ്യാർഥിനി ആൻമേരി(21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അൽത്താഫിന് പരിക്കേറ്റു.

നീണ്ടപ്പാറ ചെമ്പൻകുഴിയിൽ വച്ചായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് കാട്ടാന കുത്തിമറിച്ചിട്ട പന വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ് ആൻമേരി. പോസ്റ്റ്മോർട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റും. പരിക്കേറ്റ യുവാവ് കോതമംഗലത്തെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലാണ്.