ഐ.പി.സി യു.എ.ഇ റീജിയൻ സംയുക്‌ത ആരാധന ഡിസംബർ 1ന് ഷാർജയിൽ

ഷാർജ :ഇൻഡ്യാ പെന്തകോസ്ത്‌ ദൈവ സഭ യു.എ.ഇ റീജിയൻ സംയുക്‌ത ആരാധന 2024 ഡിസംബർ ഒന്നാം തീയതി ഞായറാഴ്ച വൈകിട്ട്‌ 5 മുതൽ ഷാർജ വർഷിപ്പ്‌ സെന്റെർ മെയിൻ ഹാളിൽ വെച്ച്‌ നടത്തപ്പെടുന്നു. യുഎഇ റീജിയൻ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ അധ്യഷത വഹിക്കുന്ന ആരാധനയിൽ പാസ്റ്റർ ജോൺസൻ ഡാനിയേൽ, ചെറുവക്കൽ മുഖ്യ പ്രഭാഷണം നടത്തും.റീജിയൻ പ്രസിഡന്റ് പാസ്റ്റർ. വിൽ‌സൺ ജോസഫ് കർത്തു മേശ ശ്രുശൂഷക്ക് നേതൃത്വം നൽകും.വിദേശ രാജ്യങ്ങളിലെ ഐ.പി.സി യുടെ ഏറ്റവും വലിയ റിജിയനാണു യു എ ഇ റിജിയൻ. 40 ലധികം സഭകളുടെ ദൈവദാസന്മാരും വിശ്വാസ സമൂഹവും ഒന്നിക്കുന്ന സംയുക്‌ത ആരാധന യു.എ.യി ലെ പെന്തക്കോസ്തു സമൂഹത്തിലെ വലിയ കൂട്ടായ്മയായ്‌ കണക്കാക്കപ്പെടുന്നു. എല്ലാവിധ ഒരുക്കങ്ങളും റീജിയൻ എക്സിക്യുട്ടീവസിന്റെ നേത്യത്വത്തിൽ ചെയ്തു പോരുന്നു.

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ