ജീവിക്കാനുളള നെട്ടോട്ടത്തില്‍ ജീവിക്കാന്‍ നമുക്ക് മറക്കാതിരിക്കാം

അയാള്‍ ഒരു ബിസിനസ്സുകാരനായിരുന്നു. മരിച്ച് പോയ അയാള്‍ക്ക് ദൈവം 3 ആഴ്ച കൂടി ജീവീതം നീട്ടിക്കൊടുത്തു.

ജീവിതത്തിലേക്ക് തിരിച്ചുവന്നയാള്‍ ഓടിയെത്തിയത് തന്റെ കുടുബത്തിലേക്കായിരുന്നു. തന്റെ സമ്പാദ്യം മെച്ചപ്പെടുത്താനും, ബിസിനസ്സ് വിപുലപ്പെടുത്താനും ഉള്ള ഓട്ടത്തിലായിരുന്നു അയാളുടെ ജീവിതകാലമത്രയും.

ഇക്കാലത്തില്‍ ഭാര്യക്കും മക്കള്‍ക്കും മറ്റ് പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ചിലവഴിക്കാന്‍ അയാള്‍ക്ക് സമയമുണ്ടായിരുന്നില്ല. നീട്ടിക്കിട്ടിയ 3 ആഴ്ച അയാള്‍ തന്റെ ബാക്കിയുളള സമയം ചെലവഴിക്കാന്‍ തീരുമാനിച്ചത് തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമാണ്.

നമ്മള്‍ പലപ്പോഴും പ്രിയപ്പെട്ടവരെ പലകാരണങ്ങള്‍കൊണ്ടും ഒഴിവാക്കാറുണ്ട്. അവര്‍ക്ക് വേണ്ടിയാണല്ലോ താനീ സമ്പാദിക്കുന്നത് എന്നതായിരിക്കും ന്യായം.

നമ്മുടെ ജീവിതത്തിന് ഒരു ഗാരണ്ടിയുമില്ല.. സമ്പാദിച്ചതിന് ശേഷം ഞാന്‍ എന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സമയം ചിലവഴിക്കാം എന്ന് തീരുമാനിച്ചാല്‍ ജീവിതം അങ്ങ് തീര്‍ന്നുപോവുകയേയുള്ളൂ..

എന്തൊക്കെ ന്യായങ്ങള്‍ നിരത്തിയാലും പ്രിയപ്പെട്ടവരെ അവഗണിക്കുന്ന ശീലം ഈ ഓട്ടത്തിനിടയില്‍ ഉണ്ടാക്കിയാല്‍ നമുക്ക് നഷ്ടപ്പെടുക ഒരിക്കലും തിരിച്ചുകിട്ടാത്ത പ്രിയപ്പെട്ട കാലത്തെയാണ്.. പ്രിയപ്പെട്ടവരോടൊപ്പമുളള സന്തോഷത്തെയാണ്..

ജീവിക്കാനുളള നെട്ടോട്ടത്തില്‍ ജീവിക്കാന്‍ നമുക്ക് മറക്കാതിരിക്കാം

– ശുഭദിനം.