കുന്നന്താനം വലിയമണ്ണിൽ തങ്കമ്മ വർഗ്ഗീസിൻ്റെ സംസ്കാരം നാളെ


നിത്യതയിലേക്ക് ചേർക്കപ്പെട്ട കുന്നന്താനം വലിയ മണ്ണിൽ വർഗീസ് കുര്യൻ്റെ ഭാര്യ തങ്കമ്മ വർഗ്ഗീസിൻ്റെ (63 -തങ്കച്ചി) സംസ്കാര ശുശ്രൂഷ നാളെ (ശനി) നടക്കും.

കുന്നന്താനം ശാരോൻ സഭാംഗമാണ്. കുറെ നാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. നാളെ 8 മണിക്ക് വീട്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. 11 മണിക്ക് കുന്നന്താനം ശാരോൻ സഭാ സെമിത്തേരിയിൽസംസ്കരിക്കും.

മക്കൾ അജോയ് (യു.കെ) , ആൻസി (യു.കെ). മരുമക്കൾ ശ്രുതി (യു.കെ), സന്തോഷ് (യു.കെ). കൊച്ചുമക്കൾ എയ്ഡൻ , ആദം, ഷോൺ.