എന്തെങ്കിലും തരണേയെന്ന അഭ്യര്‍ത്ഥന കേട്ടാണ് അവര്‍ പുറത്ത് വന്നത്. നോക്കിയപ്പോള്‍ തേജസ്സുള്ളൊരു ഭിക്ഷു.
അവര്‍ ഭിക്ഷുവിന് ധാന്യമണികള്‍ നല്‍കി. ഒപ്പം തന്റെ സങ്കടങ്ങളെല്ലാം അവര്‍ ഭിക്ഷുവിനോട് പറഞ്ഞു. തന്റെ സങ്കടങ്ങള്‍ക്ക് ഒരു പരിഹാരം ഉപദേശിക്കാന്‍ ഭിക്ഷുവിനോട് ആവശ്യപ്പെട്ടപ്പോള്‍ ഭിക്ഷു പറഞ്ഞു:
പരിഹാരം ഞാന്‍ നാളെ വരുമ്പോള്‍ പറയാം. പക്ഷേ, നാളെ വരുമ്പോള്‍ എനിക്ക് കുറച്ച് പായസം തരണം. അവര്‍ സമ്മതിച്ചു. പിറ്റേദിവസം ഭിക്ഷു എത്തി.
പായസം വാങ്ങാനുളള പാത്രം കണ്ട് ആ സ്ത്രീ അമ്പരന്നു. അതില്‍ നിറയെ അഴുക്കും കറകളുമായിരുന്നു.
അവര്‍ പറഞ്ഞു: ഇതിലെങ്ങിനെ പായസം വിളമ്പും.. ഇതില്‍ നിറയെ അഴുക്കാണല്ലോ.. പാത്രം തരൂ ഞാനിത് കഴുകിയിട്ട് വരാം…
പക്ഷേ, ഭിക്ഷു സമ്മതിച്ചില്ല. മാത്രമല്ല, ആ പാത്രത്തില്‍ തന്നെ പായസം വേണമെന്നും ആവശ്യപ്പെട്ടു.
പക്ഷേ, അവര്‍ അതിന് വഴങ്ങിയതേയില്ല. അപ്പോള്‍ ഭിക്ഷു പറഞ്ഞു: ഈ പാത്രം പോലെയാണ് നിന്റെ മനസ്സും, അതില്‍ നിറയെ പരാതിയും പരിഭവങ്ങളുമാണ്. അതു മാറ്റാതെ ഞാന്‍ എത്ര ഉപദേശം നല്‍കിയിട്ടും കാര്യമില്ല…
അവര്‍ക്ക് കാര്യം മനസ്സിലായി.. അകം അശുദ്ധമെങ്കില്‍ അകത്തേക്ക് ഒഴിക്കുന്നതും അശുദ്ധമായിരിക്കും. വിളമ്പുന്നത് വിശുദ്ധമാണോ എന്നത് പോലെ പ്രധാനമാണ് പാത്രം ശുദ്ധമാണോ എന്നത്.
നല്ലതൊന്നും അകത്തേക്ക് പ്രവേശിക്കാത്തതുകൊണ്ടല്ല, പ്രവേശിക്കുന്നവയ്ക്ക് പ്രവര്‍ത്തിക്കാനുളള പരിസരം ഇല്ലാത്തതുകൊണ്ടാണ് ക്രിയാത്മക മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടാത്തത്. അകവും നമുക്ക് അഴകുളളതാക്കാം
– ശുഭദിനം



