ഐ പി സി എലീം ഒരുക്കുന്ന ഫാമിലി എൻറിച്ചമെന്റെ സെമിനാർ നവംബർ 30 ന്

ഷാർജ : ഐ പി സി എലീം ഷാർജ -റാസൽഖൈമ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഫാമിലി എൻറിച്ചമെന്റെ സെമിനാർ
2024 നവംമ്പർ 30 ശനിയാഴ്ച്ച വൈകിട്ട് 8 മുതൽ റോയൽ അപർട്ട്മെന്റ് അജമാനിൽ വെച്ച്‌ നടത്തപ്പെടുന്നു.

Dr. വിൽസൺ ജോൺ, ബാംഗളൂർ (ഇന്ത്യ ഗവണ്മെന്റ് സർട്ടിഫൈഡ്‌ ഫാമിലി കൗൺസിലർ) ക്ലാസ്സുകൾ നയിക്കും. സെമിനാർ ഈ ആധുനിക കാലഘട്ടത്തിൽ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും വരും തലമുറകളെ ദൈവഭയത്തിൽ എങ്ങനെ വാർത്തെടുക്കാം എന്നതിൽ ഒരു വ്യക്തത ഉണ്ടാക്കുവാൻ സഹായമാകും.

പാസ്റ്റർ ഷൈനോജ് നൈനാൻ സെമിനാറിന് നേതൃത്വം നൽകും.

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ