ജീവൻ നഷ്ടപ്പെട്ട് പോയ കുഞ്ഞിന് ഉണർത്താൻ ശ്രമിക്കുന്ന അമ്മയാന!; സോഷ്യൽ മീഡിയകളിൽ വൈറലായി വീഡിയോ

അമ്മ മനസ് അത് എത്ര ആർദ്രമാണ്. മനുഷ്യന് മാത്രമല്ല, മൃഗങ്ങള്‍ക്കും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. . അത്തരം ഒരു കാഴ്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടില്‍ പങ്കുവച്ചപ്പോള്‍ അത് കാഴ്ചക്കാരുടെ ഹൃദത്തിലായിരുന്നു പതിഞ്ഞത്.

വീഡിയോയിൽ ഒരു അമ്മയാന തന്‍റെ മരിച്ച് പോയ കുഞ്ഞിന്‍റെ മൃതദേഹം വലിച്ചിഴക്കുന്നതിന്‍റെ ദൃശ്യങ്ങളായിരുന്നു അത്.

ഈ കാഴ്ച കരയിലെ ഏറ്റവും വലിയ ജീവിയുടെ ആത്മബന്ധത്തെയാണ് കാട്ടിതന്നത്. സമൂഹ മാധ്യമ ഉപയോക്താക്കളെല്ലാവരും കാഴ്ച കണ്ട് തങ്ങളുടെ ആത്മസങ്കർഷങ്ങള്‍ പങ്കുവയ്ക്കാനെത്തി. 

വീഡിയോ പങ്കുവച്ച് കൊണ്ട് പ്രവീണ്‍ ഇങ്ങനെ കുറിച്ചു, ‘അമ്മയാനയ്ക്ക് തന്‍റെ കുഞ്ഞിന്‍റെ മരണം മനസിലാക്കാന്‍ കഴിഞ്ഞില്ല. അവള്‍ കുറച്ച് സമയത്തേക്ക് ശരീരം വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു. ചിലപ്പോള്‍ ദിവസങ്ങളോളം. അവർ നമ്മളെ പോലെയാണ്. വളരെ മനുഷ്യത്വമുള്ളവര്‍’. വീഡിയോയില്‍ അമ്മയാന തന്‍റെ മരിച്ച് കിടക്കുന്ന കുഞ്ഞിനെ മുന്‍ കാല്‍ കൊണ്ടും തുമ്പിക്കൈ കൊണ്ടും എടുത്തുയർത്താന്‍ ശ്രമിക്കുന്നത് കാണാം. ഏറെ നേരം ശ്രമിച്ചിട്ടും കുഞ്ഞ് ഉണരുന്നില്ലെന്ന് കണ്ട് തുമ്പിക്കൈകൊണ്ട് എടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.