
ഷാർജ : ഐപിസി യുഎഇ റീജിയൻ കൺവെൻഷൻ നവംബർ 14 മുതൽ 16 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടന്നു . റീജിയൻ പ്രസിഡന്റ് പാസ്റ്റർ. വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാജു ചാത്തന്നൂർ മുഖ്യപ്രഭാഷണം നടത്തി. ഐപിസി ടാബർനാക്കിൾ അജ്‌മാൻ, ഐപിസി കാർമേൽ ദുബായ്, ഐപിസി എബെനെസർ ദുബായ് എന്നീ സഭകൾ ഗാന ശുശ്രൂഷകൾക്ക് നേതൃത്യം നൽകി.
റീജിയൻ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഡോ സൈമൺ ചാക്കോ നന്ദി അറിയിച്ചു. റീജിയൻ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാന്റെ നേത്യത്വത്തിൽ റീജിയൻ എക്സിക്യുട്ടീവ് കമ്മിറ്റി നേതൃത്വം നൽകി.
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ



