തിരുവല്ല കോലത്ത് ജോസഫ് ജോൺ നിത്യതയിൽ; സംസ്കാരം ശനിയാഴ്ച

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ തിരുവല്ല ടൗൺ സഭാംഗം കോലത്ത് കെ. ജോസഫ് ജോൺ( തമ്പാച്ചൻ – 88 ) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം നവംബർ 23 ശനിയാഴ്ച രാവിലെ 9 മുതൽ 12 വരെ തിരുവല്ല ഐപിസി പ്രെയർ സെന്റർ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ തിരുവല്ല ടൗൺ സഭയുടെ കറ്റോട് സെമിത്തേരിയിൽ .

ഭാര്യ: തൃശൂർ പകിടപറന്പിൽ കുഴിക്കാലയിൽ പരേതയായ മോളി ജോസഫ് (ലില്ലിക്കുട്ടി ). മക്കൾ : റോയി, റെജി ( ഇരുവരും യു. എസ് . എ.) രോഹിത് ( യു. കെ. )മരുമക്കൾ: ആലീസ്, സൂസൻ( ഇരുവരും യു. എസ്. എ. ), ജിഷ ( യു. കെ. )

കുവൈറ്റിൽ ദീർഘകാലം ജോലി ചെയ്ത പരേതൻ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ സ്റ്റേറ്റ് ഓവർസിയർമാരായിരുന്ന റവ. പി.എ.വി. സാം, റവ. വി. സി. ഇട്ടി എന്നിവരുടെ സെക്രട്ടറിയായും ബിലിവേഴ്സ് ബോർഡിന്റെ വൈസ് പ്രസിഡണ്ടായും തിരുവല്ല ടൗൺ സഭയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. Live: https://youtube.com/ live / DnJQ_WpRiUl