ഛണ്ഡീഗഡ്: ഇന്ത്യയിലുടനീളമുള്ള കാര്‍ഷിക മേളകളില്‍ തരംഗമായി ഹരിയാനയില്‍ നിന്നുള്ള 8 കോടി വിലമതിക്കുന്ന പോത്ത്. അന്‍മോള്‍ എന്ന് പേരിട്ടിരിക്കുന്ന പോത്തിന് 1,500 കിലോഗ്രാം ഭാരമുണ്ട്. സോഷ്യല്‍ മീഡിയയിലും താരമാണ് അന്‍മോള്‍. ഹരിയാനയില്‍ നിന്നുള്ള ഈ പോത്തിന് 8 കോടി വില പറഞ്ഞിട്ടും ഉടമ ഗില്‍ വില്‍ക്കാന്‍ തയ്യാറല്ല.
രണ്ട് നേരം കുളിപ്പിക്കും. ബദാം, കടുകെണ്ണ എന്നിവ ചേര്‍ത്ത പ്രത്യേക മിശ്രിതം തേച്ചാണ് കുളിപ്പിക്കുന്നത്. പ്രജനനത്തിനും അനുമോള്‍ക്ക് ഡിമാന്‍ഡ് കൂടുതലാണ്. ആഴ്ചയില്‍ രണ്ട് തവണ അന്‍മോളുടെ ബീജം ശേഖരിക്കും. ഇതില്‍ നിന്ന് തന്നെ 4-5 ലക്ഷം വരെ വില ലഭിക്കും. ഇങ്ങനെ കിട്ടുന്ന തുകയാണ് പരിപാലനത്തിന് ഉപയോഗിക്കുന്നത്.
പുഷ്‌കര്‍ മേള, മീററ്റിലെ അഖിലേന്ത്യാ കര്‍ഷക മേള എന്നിവിടങ്ങളിലെല്ലാം അന്‍മോള്‍ ശ്രദ്ധാകേന്ദ്രമായതിനാല്‍ 8 കോടി രൂപവരെയാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ ഒരു കുടുംബാംഗമായി തന്നെ കാണുന്നതിനാല്‍ അന്‍മോളെ പിരിയാന്‍ കഴിയാത്ത ഉടമ ഗില്‍ തയ്യാറല്ല.



