കാഞ്ഞങ്ങാട് : ഐസിപിഎഫ് കാസർഗോഡ് ജില്ല സംഗീത സായാഹ്നവും വചന ശുശ്രൂഷയും നവംബർ 17 ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ 8.00 വരെ കാഞ്ഞങ്ങാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
ഐ.സി.പി.എഫ് ജനറൽ സെക്രട്ടറി ഡോ. ജെയിംസ് ജോർജ് മുഖ്യസന്ദേശം നൽകും. സെൻ്റർ മിനിസ്റ്റർ, ഐ.പി.സി. കാസറഗോഡ്.പാസ്റ്റർ സന്തോഷ് മാത്യു ഉദ്ഘാടനം നിർവഹിക്കും
പാസ്റ്റർ ഡേവിഡ് ജോൺ (പ്രസ്ബിറ്റർ, എ.ജി.രാജപുരം, കാസറഗോഡ് ), പാസ്റ്റർ ജെയ്‌സൻ തോമസ് (ചർച്ച് ഓഫ് ഗോഡ്, കാസറഗോഡ് സെൻ്റർ മിനിസ്‌റ്റർ),പാസ്റ്റർ ജോയ് ഗീവർഗീസ് (സെൻ്റർ മിനിസ്റ്റർ ഐ.പി.സി കാസറഗോഡ്, നോർത്ത്),പാസ്റ്റർ സന്തോഷ് കെ.പി (ഡിസ്ട്രിക്ട് പാസ്റ്റേഴ്‌സ് ഫെലോഷിപ്പ്, കാസറഗോഡ്). പാസ്റ്റർ വിൽസൻ എം.ആർ. (സെക്രട്ടറി, ഇൻഡ്യ ചർച്ച് ഓഫ് ഗോഡ്, കാസറഗോഡ്) എന്നിവർ ആശംസകൾ അറിയിക്കും. ഐസിപിഎഫ് സംഗീത വിഭാഗമായ എയ്ഞ്ചലോസ് സംഗീത ശുശ്രൂഷ നിർവഹിക്കും.
വിഷൻ 2026 എന്ന പദ്ധതി പരിചയപ്പെടുത്തുവാനും ഐ.സി.പി.എഫിൽ കൂടിയുള്ള വിദ്യാർത്ഥിസുവിശേഷീകരണത്തിൻ്റെ സാധ്യതകൾ പങ്കു വയ്ക്കുവാനും ഐ.സി.പി.എഫ് കേരള ഘടകം കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക മീറ്റിംഗുകൾ നടത്തുന്നതിന്റെ ഭാഗമായി കാസറഗോഡ് ജില്ലയിൽ വച്ച് സംഘടിപ്പിക്കുന്ന സമ്മേളനമാണിത് . ഈ യോഗത്തിലേക്ക് ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
സ്റ്റാഫ് വർക്കർ ലിജോ തോമസ്, സിജിപിഎഫ്പ്രസിഡന്റ് കെ.സി ജോർജ് സെക്രട്ടറി
പാസ്റ്റർ സുനിൽ കുഞ്ഞുമോൻ, ട്രഷറാർ അഭിജിത്ത് എസ് ജോൺ കമ്മറ്റി അംഗങ്ങളായ
സനോജ് മാത്യു, പാസ്റ്റർ ജോബി സി ജെ, പാസ്റ്റർ. പ്രിൻസ് ജെ,ജിജോമോൻ വി സി, ജസ്റ്റിൻ ജീവാനന്ദ് എം എന്നിവർ നേതൃത്വം നൽകും.



