ഡബ്ല്യൂ.എം.ഇ മെഗാബൈബിൾ ക്വിസ് വിജയി സെലിൻ ബ്ലസ്സൻ

കരിയംപ്ലാവ്: ഡബ്ല്യൂ.എം.ഇ സൺ‌ഡേ സ്കൂൾ മിനിസ്ട്രി ‘നോസിസ് മെഗാബൈബിൾ ക്വിസ്’ ഗ്രാൻഡ് ഫിനാലയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി സെലിൻ ബ്ലസ്സൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഒന്നും രണ്ടും റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചാണ് ഗ്രാൻഡ് ഫിനാലയിലേക്ക് സെലിൻ എത്തിയത്. ഡബ്ല്യൂ.എം.ഇ കോട്ടയം സെന്ററിൽ അമയനൂർ സഭയിലെ വിശ്വാസിയും ഡബ്ല്യൂ.എം.ഇ യൂത്ത് ഡയറക്ടർ ബോർഡ് മെമ്പർ ബ്ലെസ്സൻ ജെയിംസിന്റെ ഭാര്യയുമാണ് സെലിൻ ബ്ലെസ്സൻ.

ഫസ്റ്റ് റണർ-അപ്പ് ആയി മദർ തങ്കമ്മ ജോസഫ് വിജയിച്ചു. ഓരോ റൗണ്ടുകളിലും കൃത്യയതയാർന്ന മികവ് പുലർത്തി രണ്ടാം സ്ഥാനത്തേക്ക് എത്തിയ തങ്കമ്മ ജോസഫ്, ഡബ്ല്യൂ.എം.ഇ എരുമേലി സെന്ററിലെ കോതാനി സഭാശുശ്രൂഷകൻ പാസ്റ്റർ ജോസഫ് സൈമൺന്റെ സഹധർമിണിയാണ്‌.

സെക്കന്റ്‌ റണർ-അപ്പ് സ്ഥാനം രജനി പോൾ കരസ്ഥമാക്കി. മൂന്നാം സ്ഥാനം നേടിയ രജനി പോൾ ഡബ്ല്യൂ.എം.ഇ റാന്നി സെന്ററിലെ പൂവന്മല സഭാശുശ്രൂഷകൻ പാസ്റ്റർ പോൾസണ്ണിന്റെ സഹധർമിണിയാണ്‌.

വിജയികൾക്ക് വിന്നേഴ്സ് ട്രോഫിയും ക്യാഷ് പ്രൈസും ഡബ്ല്യൂ.എം.ഇ ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ഒ എം രാജുക്കുട്ടി സമ്മാനിച്ചു. വർത്തമാനകാലഘട്ടത്തിൽ ദൈവംവചന പഠനത്തിന് പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടെ സൺ‌ഡേസ്കൂൾ മിനിസ്ട്രി നടത്തിയ ഈ ഉദ്യമത്തെ അഭിനന്ദിക്കുന്നുവെന്ന് പാസ്റ്റർ ഒ എം രാജുക്കുട്ടി ഗ്രാൻഡ് ഫിനാലെ വേദിയിൽ പ്രസ്താവിച്ചു. ഡോ എം കെ സുരേഷ്, സൂസൻ രാജുക്കുട്ടി, പാസ്റ്റർ സി പി ഐസക്, പാസ്റ്റർ ജെയിംസ് ഫിലിപ്പ്, ഇവാ. ജേക്കബ് മാത്യു എന്നിവർ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലവേദിയിൽ സന്നിഹിതരായിരുന്നു.

ഫൈനലിസ്റ്റുകളായ ജിൻസു മോൾ, രജനി പോൾ, ആനി ജിജോ, തങ്കമ്മ ജോസഫ്, സെലിൻ ബ്ലെസ്സൻ, ആലിസ് റ്റി എം എന്നിവർ ഗ്രാൻഡ് ഫിനാലയിലെ അഞ്ച് റൗണ്ടുകളിലും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചതെന്നും ഓരോ റൗണ്ടിലും കൃത്യതയാർന്ന മികവ് പുലർത്തിയെന്നും ക്വിസ് മാസ്റ്റേഴ്സ് പാസ്റ്റർ വി ജെ സാംകുട്ടി, സതീഷ് തങ്കച്ചൻ എന്നിവർ പ്രസ്താവിച്ചു.

ഡിജിറ്റൽ സ്റ്റുഡിയോ കോംപ്ലക്സിൽ നടത്തിയ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ ഡബ്ല്യൂ.എം.ഇ മീഡിയ മിനിസ്ട്രി ലൈവ് ടെലികാസ്റ്റ് ചെയ്തു. സൺ‌ഡേസ്കൂൾ മിനിസ്ട്രി ഡയറക്ടർ പ്രൊഫ. ഷാനോ പി രാജ് സെക്രട്ടറി എം കെ സുബിൻ എന്നിവർ നേതൃത്വം നൽകി.

*ഐ. പി. സി പിളരുമോ ?*