ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പിന് പുതിയ നേതൃത്വം

പെരുമ്പാവൂർ: ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പിന് പുതിയ നേതൃത്വം ചുമതയേറ്റു. പുല്ലുവഴി കേന്ദ്ര ഓഫിസിൽ വച്ച് വൈസ്-പ്രസിഡൻ്റ് പാസ്റ്റർ ബേബി വി കുര്യാക്കോസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക ജനറൽ ബോഡിൽ ഇവാ. പി.ജെ ജോൺ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി പാസ്റ്റർ പി.ഡി ദാസ് വാർഷിക റിപ്പോർട്ടും ട്രഷറാർ ബ്രദർ ബേസിൽ ബാബു വാർഷിക വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു പാസ്സാക്കി.

തുടർന്ന് ഗോസ്പൽ ഇൻ ആക്ഷൻ്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ശാന്തിഭവൻ ചർച്ചുകളുടെ പ്രവർത്തനത്തിൻ്റെ വ്യാപനത്തെ ലക്ഷ്യമാക്കി ഒരു പ്രത്യേക രജിസ്ട്രേഷൻ എടുക്കേണമെന്നാവശ്യപ്പെട്ട് അഡ്വ: ജോൺസൺ പള്ളിക്കുന്നേൽ അവതരിപ്പിച്ച പ്രമേയം പൊതുയോഗം അംഗികരിച്ചു.

തുടർന്ന് നടന്ന 2024-2025 വർഷത്തേയ്ക്കുള്ള ഔഗ്യോഗിക ഭാരവാഹികളുടെ തെരെഞ്ഞെടുപ്പിൽ പാസ്റ്റർ ബേബി വി കുര്യാക്കോസ് (പ്രസിഡൻ്റ്), അഡ്വ: ജോൺസൺ പള്ളിക്കുന്നേൽ (വൈസ്-പ്രസിഡൻ്റ്), പാസ്റ്റർ പി.ഡി ദാസ് (ജനറൽ സെക്രട്ടറി),- പാസ്റ്റർ : സുരേഷ് കീഴൂർ (ട്രഷറാർ) ഇവാ : തോമസ് ദാനിയേൽ (അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി)ഇവാ : പി.ജെ ജോൺ (ലിറ്ററേച്ചർ സെക്രട്ടറി) പാസ്റ്റർ : എ വി ജോസ് (പ്രമോഷണൽ സെക്രട്ടറി) ബ്രദർ : സുരേഷ് ബാബു (ഫീൽഡ് സെക്രട്ടറി) ഡോ: കെ പി ജോസഫ് (പ്രയർ കൺവീനർ)ബ്രദർ : സുരേഷ് സി (കൗൺസിൽ അംഗം) എന്നീവരെ തെരെഞ്ഞെടുത്തു. മിഷൻ ഡയറക്ടർസ് ആയി പാസ്റ്റർ : പി ഒ ഏലിയാസ്, പാസ്റ്റർ : കെ ജെ മാത്യൂ , ഇവാ : പി വി ഐസക്ക് എന്നീവർ തുടരും: തെരെഞ്ഞെടുപ്പിന് ശേഷം പാസ്റ്റർ : സുരേഷ് കീഴൂർ കൃതജ്ഞതയും രേഖപ്പെടുത്തി. പുതിയതായി തെരെഞ്ഞെടുത്തവരെ ഡയറക്ടർ: പാസ്റ്റർ പി ഓ ഏലിയാസ് പ്രാത്ഥിച്ചു.