ലണ്ടൻ: ഐപിസി. ജനറൽ കൗൺസിൽ അംഗവും ഹോളിട്രിനിറ്റി മിനിസ്ട്രിയുടെ ഡയറക്ടറുമായ പാസ്റ്റർ ബേബി കടമ്പനാട് നിത്യതയിൽ പ്രവേശിച്ചു. 70 വയസായിരുന്നു. സംസ്കാരം പിന്നീട്. യുകെ സന്ദർശനത്തിനിടയിൽ ശാരീരിക ക്ഷീണത്തെ തുടർന്ന് ലണ്ടനിലെ ബാസില്ഡൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചെറിയാൻ കെ.വർക്കി യുടെ മകനായി 1954- ൽ ജനിച്ച ഇദ്ദേഹം ദൈവവചന പഠനാനന്തരം അലഹബാദ്, ഷാർജ, കൈപ്പട്ടൂർ, ചന്ദനപ്പള്ളി, നരിയാപു രം, ഇടക്കാട്, കിളിവയൽ, മാലാപറമ്പ് തുടങ്ങി നിരവധി സഭകളിൽ ഐ.പി.സി യുടെ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചു. സ്വന്തമായി ആരംഭിച്ച ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങളും സുവിശേഷീകരണ പദ്ധ തികളും നടത്തിയിരുന്നു.
ട്രിനിറ്റി ഹെറാൾഡ് എന്ന മാസികയുടെ പബ്ലീഷർ, ഐ.പി.സി. വെൽഫെയർ ബോർഡ് ചെയർമാൻ, പി.സി. ഐ. കടമ്പനാട് യൂണിറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. നേരത്തെ പി. വൈ.പി.എ.യിലും സൺഡേസ്കൂളിലും സോണൽതല എക്സിക്യൂട്ടീവ് സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ പൊന്നമ്മ, മക്കൾ: ഫിന്നി, ഫെബി.




