ചർച്ച് ഓഫ് ഗോഡ് പ്രെയർ ബോർഡ് സംഘടിപ്പിക്കുന്ന ‘പെന്തകോസ്ത് 2025’ ജനുവരി 2 ന്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രെയർ ബോർഡ് സംഘടിപ്പിക്കുന്ന പെന്തകോസ്ത് 2025 ജനുവരി 2 ന് മുളക്കുഴ സീയോൻകുന്നിൽ വച്ച് നടക്കും.
സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ഉത്ഘാടനം നിർവ്വഹിക്കും.

പുതുവർഷം യേശുവിനോട് കൂടെ എന്ന സന്ദേശമുയർത്തി രാവിലെ 9 മണി മുതൽ വൈകിട്ട് 9 മണിവരെ പന്ത്രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രെയ്സ് & വർഷിപ്പ്, ഇൻ്റർസെഷൻ പ്രെയർ, ചെയിൻ പ്രെയർ, വചന ധ്യാനം എന്നിവ ഉണ്ടായിരിക്കും.
കൃപാവര പ്രാപ്തരായ പ്രഭാഷകർ വചന ശുശ്രൂഷ നിർവ്വഹിക്കും.
പ്രശസ്തരായ ഗായകർ അണിനിരക്കുന്ന ഗാനശുശ്രൂഷ ഉണ്ടായിരിക്കും.

ഡയറക്ടർ, പാസ്റ്റർ അനീഷ് ഏലപ്പാറ, സെക്രട്ടറി, പാസ്റ്റർ കെ എ ഡേവിഡ്, കോഡിനേറ്റർ പാസ്റ്റർ സജി മുട്ടം എന്നിവർ നേതൃത്വം നൽകും.

വാർത്ത:
മീഡിയ ഡിപ്പാർട്ട്മെൻ്റ്
COG

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു