കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ പുത്രികാ സംഘടനകളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. വി.റ്റി ഏബ്രഹാം തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.


സൺഡേ സ്കൂൾ ഡയറക്ടറായി പാസ്റ്റർ ജസ്റ്റിൻ സ്കറിയ, സെക്രട്ടറി ബ്രദർ ബൈജു വി ടി കാര്യമ്പാടി ,ട്രഷറർ ബ്രദർ സ്റ്റഫിൻ ടോമി പുൽപ്പള്ളി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു., ഡബ്ല്യു എം സി പ്രസിഡന്റായി സിസ്റ്റർ ഡെയ്സി ഡേവിസ്, സെക്രട്ടറി സിസ്റ്റർ പ്രിൻസി ബിൻസ്, ട്രഷറർ സിസ്റ്റർ ഫേബ ഷിജു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.


ക്രൈസ്റ്റ് അംബാസിഡേഴ്സ് പ്രസിഡന്റായി പാസ്റ്റർ മെജോഷ് മത്തായി, സെക്രട്ടറി പാസ്റ്റർ പീറ്റർ കെ ആർ , ട്രഷറാർ പാസ്റ്റർ ജിജോ കെ ഏലിയാസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു . ഡിസ്ട്രിക്ട് സെക്രട്ടറി റവ. കെ. യു. പീറ്റർ നിയമന പ്രാർത്ഥന നടത്തി.


മലബാറിലെ ഇരുപത്തി ഒന്ന് സെഷനിലെ പുത്രിക സംഘടനകളുടെ ഭാരവാഹികളാണ് ഡിസ്ട്രിക്റ്റ് കമ്മിറ്റികളെ തിരഞ്ഞെടുത്തത് .രണ്ടു വർഷമാണ് കാലാവധി.




