ഡാളസ് : ഗാർലാൻഡ് സിറ്റിയിൽ പ്രവർത്തിച്ചുവന്നിരുന്ന വേഡ് ഓഫ് ലൈഫ് ചർച്ച് ഓഫ് ഗോഡും, വയലി സിറ്റിയിലെ എബനേസർ ഗോസ്പൽ ചർച്ചും ഇനിമുതൽ ദ് ചോസൻ ചർച്ച് എന്ന പേരിൽ ഏക സഭയായി പ്രവർത്തിക്കും.ഡാളസിന്റെ ഹൃദയഭാഗമായ റിച്ചാർഡ്സൺ സിറ്റിയിലാണ് സഭയുടെ ആരാധന നടക്കുന്നത്. ടെന്നസി ആസ്ഥാനമായ ചർച്ച് ഓഫ് ഗോഡിന്റെ പ്രാദേശിക സഭയായിട്ടാണ് ദ് ചോസൻ ചർച്ച് നിലകൊള്ളുന്നത്. പാസ്റ്റർ വിജു ജോസഫ് ആണ് പ്രധാന ശുശ്രൂഷകൻ. പാസ്റ്റർമാരായ അലക്സ് റ്റി ഫിലിപ്പ്, സണ്ണി കുറിയാക്കോസ്, പി എം അലക്സാണ്ടർ എന്നിവർ സഹ ശുശ്രൂഷകന്മാരായി പ്രവർത്തിക്കുന്നു. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലാണ് ആരാധന. യുവജനങ്ങൾക്ക് ശുശ്രൂഷകളിൽ പ്രാതിനിധ്യം നൽകുന്നതിൽ സഭ ശ്രദ്ധിക്കുന്നു.വിലാസം 1701 Analog DrRichardson, TXPhone 469-478-1243 , 214-417-4834



