വികസിത രാജ്യമായ അമേരിക്കയിൽ മത്സരാർത്ഥികളുടെ സമ്പത്ത് അവരുടെ വിജയ പരാജയങ്ങളെ ബാധിക്കുന്ന ഘടകമല്ല. എന്നിരുന്നാലും പുറത്തുവരുന്ന കണക്കുകൾ പ്രകാരം മിഡിൽ ക്ലാസുകാരിയും ശതകോടീശ്വരനുമായുള്ള ഏറ്റുമുട്ടലാണ് അമേരിക്കയിൽ അരങ്ങേറുന്നത്.
നിലവിൽ അമേരിക്കൻ വൈസ് പ്രസിഡണ്ടായ കമല ഹാരിസിന് എട്ടു മില്യൻ ഡോളറാണ് ആസ്തി.ഇന്ത്യൻ രൂപയിൽ കണക്കുകൂട്ടിയാൽ ഏതാണ്ട് അറുപത്തിയേഴര കോടി രൂപ വരും.അതിസമ്പന്നനായ മുൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന് എട്ടു ബില്യൺ ഡോളറാണ് ആസ്തി.അതായത് 67600 കോടി രൂപ.
ബിസിനസ്മാനായ ട്രംപ് തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും വലിയ ബിസിനസിലൂടെയാണ് കണ്ടെത്തിയിരിക്കുന്നത്. കമല ഹാരിസിനു ഉള്ളതാകട്ടെ രാഷ്ട്രീയത്തിനപ്പുറം തൻ്റെ ജോലിയുടെ ഭാഗമായി ലഭിച്ച വരുമാനമാണ് .2004 ൽ നിയമത്തിൽ ബിരുദം നേടിയ കമല സാൻ ഫ്രാൻസിസ്ക്കോയിൽ ജില്ല അറ്റോർണി ആയിരുന്നു.ആ കാലയളവിൽ വാർഷിക ശമ്പളം 1,40,000 ഡോളർ ആയിരുന്നു. രൂപയുടെ വിനിമയ മൂല്യം കണക്കുകൂട്ടിയാൽ 1 കോടി 18 ലക്ഷത്തോളം രൂപ വരും.2010 ആയപ്പോഴേക്കും ശമ്പളം 2 ലക്ഷം ഡോളറായി ഉയർന്നു.എന്നാൽ കാലിഫോർണിയയിലെ അറ്റോർണി ജനറലായി മാറിയതോടെ ശമ്പളത്തിൽ ഇടിവ് സംഭവിച്ചു.രണ്ട് ലക്ഷം ഡോളറായിരുന്നത് ഒരു ലക്ഷത്തി അൻപത്തൊമ്പതിനായിരമായി കുറഞ്ഞു.
ഏഴു വർഷത്തിനുശേഷം 2017 -ൽ കമല ഹാരിസ് യു എസ് സെനറ്ററായി.ആ കാലയളവിൽ അവരുടെ ശമ്പളം ഒരു ലക്ഷത്തി എഴുപത്തിനാലായിരം ഡോളർ ആയിരുന്നു.2012-ൽ പരമ്പരാഗത സ്വത്തിന്റെ ഭാഗം കൂടി സമ്പാദ്യത്തിൽ വന്ന് ചേർന്നു.പിന്നീട് അമേരിക്കൻ വൈസ് പ്രസിഡണ്ട് ആയപ്പോൾ ശമ്പളം 2, 18,000 ഡോളറായി ഉയർന്നു.കമലഹാരിസിന്‍റെ സ്വത്തിൽ ഭർത്താവ് ഡഗ്ളസ് എം ഹോപ്പുമായി ചേർന്നു വാങ്ങിയ വീടിൻെറ മൂല്യവും ഉൾപ്പെടുന്നു.2012-ൽ ഈ വീട് വാങ്ങുമ്പോൾ അതിൻ്റെ മൂല്യം ഒരു മില്യൺ ഡോളർ ആയിരുന്നു. എന്നാൽ ഇന്ന് ഈ വീടിൻെറ മൂല്യം 4.4 മില്യൺ ഡോളറാണ്.ഇതുകൂടാതെ കമലയ്ക്കും ഭർത്താവിനും തുല്യ അവകാശമുള്ള നിക്ഷേപങ്ങളും ,റിട്ടയർമെൻറ് ഫണ്ടുമായി ഏതാണ്ട് 6.6 മില്യണിൻ്റെ സ്വത്തുമുണ്ട്.
ഈ സമ്പത്തിൽ എല്ലാം കവലയ്ക്കുള്ള അവകാശം കണക്കു കൂട്ടിയാണ് അവരുടെ സ്വത്ത് കണക്കാക്കിയിരിക്കുന്നത്.ഇതു കൂടാതെ ആത്മകഥയുടെ പ്രതിഫലവും സമ്പത്തിൽ ഉൾപ്പെടുന്നുണ്ട്.
ഈ വർഷം അവസാനത്തോടെ കാലിഫോർണിയയിലെ അറ്റോർണി ജനറലായി സേവനം അനുഷ്ഠിച്ചതിന്റെ പെൻഷൻ തുക കൂടി കിട്ടും.ഇത് പ്രതിഭാസം 8200 ഡോളർ വരും.2026- ൽ ഫെഡറൽ പെൻഷനും ലഭിച്ചു തുടങ്ങും.
കമലഹാരീസിന്റെ തെരഞ്ഞെടുപ്പ് എതിരാളിയും മുൻ പ്രസിഡന്റുമായിരുന്ന ഡൊണാൾഡ് ട്രംപിൻ്റെ സമ്പാദ്യവുമായി കമലയുടെ സ്വത്ത് തുലനം ചെയ്യാൻ പോലും പറ്റാത്തത്ര ശതകോടിശ്വരനാണ് ട്രംപ്.
ഏകദേശം 8 കോടി ബില്യൺ ഡോളറിന്റെ ഉടമ.എന്നാൽ കഴിഞ്ഞ സെപ്റ്റംബർ വരെ ട്രംപിൻ്റെ സ്വത്ത് 3.9 കോടി ഡോളർ ആയിരുന്നു. ട്രംപിൻ്റെ സോഷ്യൽ മീഡിയ കമ്പനി ട്രൂത്ത് സോഷ്യലും ,ഡിജിറ്റൽ വേൾഡ് അസോസിയേഷൻ കോർപ്പറേഷനുമായുള്ള ലയനത്തോടെയാണ് ട്രംപിന്റെ സ്വത്ത് ഇരട്ടിയായി വർദ്ധിച്ചത്.
റിയൽ എസ്റ്റേറ്റിലൂടെ നേടിയ ഫ്ലോറിഡയിലെ വീടുകൾ, ഇൻറർനാഷണൽ ഹോട്ടൽ എന്നിവയാണ് മറ്റു വരുമാനസ്രോതസ്സുകൾ. റിസോർട്ടുകളും ഗോൾഫ് സെൻ്ററുകളുമായി കോടികളുടെ ആസ്ഥി വേറെയുമുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സമ്പത്തിന്റെ കണക്കുകൾക്കപ്പുറം വൈറ്റ് ഹൗസിലേക്ക് ആരും എത്തുമെന്ന് തന്നെയാണ് ഇപ്പോൾ അവിടുള്ള ജനതയും മറ്റു രാജ്യങ്ങളും ഉറ്റുനോക്കുന്നത്.
*




