മണപ്പള്ളിൽ തങ്കമ്മ ശാമുവൽ എഴുതിയ ഗാനം പ്രകാശനം ചെയ്തു ; ഈ ലിങ്ക് സന്ദർശിച്ച് കേൾക്കുക

കുമളി – അണക്കര ഏ.ജി സഭാംഗമായ പരേതനായ മണപ്പള്ളിൽ എം.എം ശാമുവലിൻ്റെ ഭാര്യ തങ്കമ്മ ശാമുവൽ എഴുതി ഈണം നൽകി സാബു ലൂയിസ് ആലപിച്ച ‘നിൻ കൃപ മതിയെനിക്ക് ‘ എന്ന ഗാനം എ.ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ റ്റി.ജെ ശാമുവൽ പ്രകാശനം ചെയ്തു.

ഒക്ടോബർ 22-ന് ചേർന്ന സമ്മേളനത്തിൽ ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളജ് പ്രിൻസിപ്പൽ റവ. ടി.എ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഐസക് വി.മാത്യു, റവ. ഷോൺ ഏബ്രഹാം, പാസ്റ്റർ ജോബി ജോസഫ് , ജോയി സി.വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

തങ്കമ്മ ശാമുവലിൻ്റെ രണ്ടാമത്തെ മകൻ പി.എസ്. ഫിലിപ്പ് ഹ്യൂസ്റ്റൺ എല്ലാവർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. മൂത്ത മകൻ പി.എസ് മാത്യുവും യോഗത്തിൽ സംബന്ധിച്ചു.

ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുള്ള തങ്കമ്മ ശാമുവൽ വർഷങ്ങൾക്ക് മുമ്പ് എഴുതി ചിട്ടപ്പെടുത്തിയതാണ് ഈ ഗാനം.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു