ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ ഇസ്രയേല്‍ ലെബനനില്‍ നിന്ന് ജീവനോടെ പിടികൂടി

ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ ഇസ്രയേല്‍ ലെബനനില്‍ നിന്ന് ജീവനോടെ പിടികൂടി. ഇസ്രയേലും ലെബനീസ് അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇസ്രയേല്‍ സൈന്യത്തിന്റെ പിടിയിലായ ഹിസ്ബുല്ല നേതാവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇസ്രയേലിന്റെ നാവിക സേനയാണ് ലബനനില്‍ നിന്ന് 30 കിലോമീറ്റർ വടക്കുള്ള ബട്രൂണില്‍ നിന്നും ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ പിടികൂടിയത്. ഇയാളെ ഇസ്രയേലില്‍ എത്തിച്ച്‌ ചോദ്യം ചെയ്യുകയാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

അതേസമയം, ഇസ്രയേലിനെതിരെ യുഎൻ രക്ഷാസമിതിയില്‍ പരാതി നല്‍കാനാണ് ലെബനന്റെ നീക്കം. ലബനനില്‍ നിന്ന് 30 കിലോമീറ്റർ വടക്കുള്ള ബട്രൂണില്‍ സേന ഇറങ്ങി ലബനീസ് പൗരനെ പിടികൂടിയെന്ന് രണ്ട് ലബനീസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ലൈബനനില്‍ കടന്നുകയറിയുള്ള സൈനിക നടപടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടതിനു പിന്നാലെ ലബനീസ് വിദേശകാര്യ മന്ത്രിയുമായി പ്രധാനമന്ത്രി നജീബ് മികാട്ടി ആശയവിനിമയം നടത്തി.

ഏകദേശം ഇരുപതു പേരടങ്ങുന്ന സായുധസംഘം ഒരു വീടിനു മുന്നില്‍ നിന്ന്, വസ്ത്രം കൊണ്ട് മുഖം മറച്ച ഒരാളെ പിടിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ലബനീസ് മാധ്യമപ്രവർത്തകർ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. സൈനിക നടപടിക്കായി ലബനനില്‍ ഇറങ്ങിയ ഇസ്രയേല്‍ സേനയെ സഹായിച്ചത് യുഎൻ സമാധാന സേനയാണെന്ന ഏതാനും ലബനീസ് മാധ്യമപ്രവർത്തകരുടെ ആരോപണം വക്താവ് കാൻഡിസ് ആർഡിയല്‍ നിഷേധിച്ചു. തെറ്റായ വിവരങ്ങളും വ്യാജ പ്രചാരണങ്ങളും സമാധാന സേനയെ അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു