ആഭരണം വാരിയണിഞ്ഞ് യാത്ര ചെയ്താൽ വാഹനം ‘ഇടിക്കും, മറിയും ‘

ഓടിക്കുന്നതിന് കുഴപ്പമില്ല, പക്ഷേ വാഹനത്തിലുള്ളവർ ആരും സ്വർണ്ണം ധരിച്ചിരിക്കാൻ പാടില്ല. സ്ത്രീകളുടെ കഴുത്തും കാതും കാലിയായിരിക്കണം. യാത്രയിൽ വഴിയിൽ നിൽക്കുന്നവരെയെല്ലാം കാണിക്കാൻ ആഭരണം വാരിയണിഞ്ഞാൽ ജീവൻ നഷ്ടപ്പെടുമെന്നർത്ഥം.

എവിടെയെങ്കിലും വച്ച് വാഹനം അപകടത്തിൽപ്പെടും അഥവാ പെടുത്തും നിമിഷങ്ങൾക്കകം രക്ഷാപ്രവർത്തനം നടത്താൻ ആളുകൾ മുമ്പിലും പിമ്പിലും രക്ഷകരായി എത്തും. പരുക്കുകൾ പറ്റിയും അല്ലാതെയും പരിഭ്രമത്തിലായിരിക്കുന്ന ഇരകളുടെ സ്വർണ്ണാഭരണങ്ങൾ വലിച്ച് പറിച്ചെടുത്തു ‘രക്ഷകർ’ സ്ഥലം വിടും. അപകടത്തിൽ പ്പെടുന്ന വാഹനങ്ങളിൽ ഏറെയും കെ. എൽ രജിസ്ട്രേഷൻ വാഹനങ്ങളാണെന്ന് പറയപ്പെടുന്നു.

ഓടിക്കൊണ്ടിരിക്കുമ്പോൾ മുട്ടകൾ ഗ്ലാസിലേക്ക് വലിച്ചെറിഞ്ഞും അപകടങ്ങൾ സൃഷ്ടിക്കാറുണ്ടത്രെ. തുടർമാനയായി അടുത്ത സംസ്ഥാനങ്ങളിൽ കേരള വാഹനങ്ങൾ അപകടത്തിൽ പ്പെടുന്നതു കൊണ്ട് നടത്തിയ അന്വേഷണങ്ങളിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങൾ പുറത്തു വന്നിട്ടുള്ളത്. മലയാളി സ്ത്രീകൾ പട്ടു വസ്ത്രങ്ങളളും സ്വർണ്ണാഭരണങ്ങളും വാരിയണിയുന്നത് വിവാഹങ്ങൾക്കാണ്. മരണവീടുകളിൽ പോ ലും അങ്ങനെ ചെയ്യാറുണ്ട്. പിന്നെയാത്രയിലും. ഇവിടെയൊക്കെ പത്തു പേർ നമ്മളെ ശ്രദ്ധിക്കാനുണ്ട് എന്നതാണ് ഇതിന് കാരണം. ഇതിനോട് സാമ്യം നിൽക്കുന്ന ഒരു സിനിമയും തമഴ്നാട്ടിൽ ഇറങ്ങിയിട്ടുണ്ടെന്ന് കേൾക്കുന്നു.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു