ഒക്കലഹോമ ഇന്റർനാഷണൽ പെന്തെക്കോസ്റ്റൽ അസ്സംബ്ളിയുടെ മുൻ പാസ്റ്റർ ഫിലിപ്പ് എബ്രഹാമിന്റെ കൊച്ചു മകനും ബോബി -ബ്യൂല ദമ്പതികളുടെ മകനുമായ സാക്കറി എബ്രഹാം (17 വയസ്) ഒരു കാർ അപകടത്തെത്തുടർന്നു നിത്യതയിലേക്ക് ചേർക്കപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.
ഒക്ടോബർ 29 ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. വളരെ സമർഥനായിരുന്ന സാക്കറി എല്ലാവർക്കും ഇഷ്ട പുത്രനും വിശേഷാൽ യുവജനങ്ങളുടെയിടയിൽ ദൈവത്തിനുവേണ്ടി വളരെ പ്രയോജനപ്പെട്ടവനുമായിരുന്നു.
സംസ്കാര ശുശ്രുഷകൾ പിന്നാലെ തീരുമാനിക്കുന്നതാണ്.
വാർത്ത: പി.ജി. വർഗീസ് ഒക്കലഹോമ




