പുനലൂർ: ദി പെന്തെക്കൊസ്ത്മിഷൻ പുനലൂർ സെന്റർ പാസ്റ്റർ ജേക്കബ്സൺ (58) കർതൃസന്നിധിയിൽ. സംസ്കാരം നവംബർ 1 ഉച്ചയ്ക്ക് 2 ന് റ്റി.പി.എം പുനലൂർ സെന്റർ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം സഭാ സെമിത്തെരിയിൽ.
37വർഷം കൊൽക്കൊത്ത, തിരുവനന്തപുരം, കൊട്ടാരക്കര, കോഴിക്കോട്, എറണാകുളം, കട്ടപ്പന തുടങ്ങി കേരളത്തിന്റെ വിവിധ സെന്ററുകളിൽ സഭയുടെ സുവിശേഷ പ്രവർത്തകനായിരുന്നു.മാവേലിക്കര പൈനുംമൂട്ടിൽ മൂന്ന്കണ്ടത്തിൽ പരേതരായ ഏബ്രഹാം- സാറാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്.റ്റി.പി.എം തൃശൂർ സെന്റർ ഇരിങ്ങാലക്കുട മദർ ബ്ലെസ്സി, റ്റി.പി.എം പാലാ മദർ ലിസ്സി എന്നിവർ സഹോദരികളാണ്.
വാർത്ത: ദീപു ജോൺ




