ജൂലൈ 4-7 വരെ 1 ഹ്യൂസ്റ്റണിൽ നടക്കുന്ന 39-ാമത് പിസിനാക്കിന് (പെന്തക്കോസ്തൽ കോൺഫ്രൻസ് ഓഫ് ദ് നോർത്തമേരിക്കൻ കേരളൈറ്റ്സ്) വൻ ജനാവലി പങ്കെടുക്കുമെന്നാണ് സൂചന. ജോർജ് ആർ ബ്രൗൺ കൺവൻഷൻ സെൻ്ററിലാണ് യോഗങ്ങൾ നടക്കുന്നത്.
The Lineup

‘മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പിൻ’ (ലൂക്കോസ് 3:8) എന്നതാണ് കോൺഫ്രൻസ് തീം. 1983-ൽ ഒക്കലഹോമയിലാണ് പിസിനാക്കിന് തുടക്കം കുറിച്ചത്.

പാസ്റ്റർ വ്ളാഡ് സുവ്ഷുക്ക്, ഡോ. ജൂലിയസ് സൂബി, ഡോ. റ്റിം ഹിൽ, ആൻഡ്രസ് ബിസോണ, പാസ്റ്റർ ജസ്റ്റിൻ ശാമുവൽ, പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൻ, ഡോ. ഏഞ്ചൽ എൽസാ വർഗ്ഗീസ്-യു.കെ എന്നിവരാണ് മുഖ്യപ്രസംഗകർ.
അമേരിക്കയിലും കാനഡയിലുമുള്ള 400 സഭകളിൽ നിന്നായി നിരവധി ദൈവമക്കൾ കോൺഫ്രൻസിൽ പങ്കെടുക്കും.
The Local Team



സ്ത്രീകൾ, യുവാക്കൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേക മീറ്റിംഗുകൾ ക്രമീകരിച്ചിട്ടുണ്ട്. മെച്ചമായ താമസ സൗകര്യവും നല്ല ഭക്ഷണവും കൺവൻഷനിൽ എത്തുന്നവർക്ക് ലഭ്യമാക്കും.
പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ ( നാഷണൽ കൺവീനർ), രാജു പൊന്നോലിൽ (നാഷണൽ സെക്രട്ടറി), ബിജു തോമസ് (നാഷണൽ ട്രഷറാർ),


