തോല്‍ക്കില്ലെന്ന നിശ്ചയദാര്‍ഢ്യവും കഠിനപ്രയത്‌നം ചെയ്യാനുളള മനസ്സും കൈമുതലാക്കിയവരാണ് പുതിയ ചരിത്രം എഴുതുന്നത്

വര്‍ഷങ്ങളായി അച്ചടിവ്യവസായത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു വിജയ്‌സങ്കേശ്വരന്‍.

പക്ഷേ, തന്റെ കാലത്തെങ്കിലും ഈ ബിസിനസ്സ് ഒന്നുമാറ്റിപ്പിടിക്കണമെന്ന് ആഗ്രഹിച്ച് ഗതാഗതവ്യവസായത്തിലേക്ക് കടക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

കുടുംബത്തെ പറഞ്ഞുമനസ്സിലാക്കാന്‍ വളരെയധികം പരിശ്രമിച്ചെങ്കിലും ആരും വിജയിയുടെ പുതിയ ബിസിനസ്സിന് പിന്തുണനല്‍കിയില്ല.

അങ്ങനെ രണ്ട് ലക്ഷം രൂപ കടമെടുത്ത് 1976 ല്‍ ഒരു ട്രക്ക് വാങ്ങി. നിരവധി സാമ്പത്തികവെല്ലുവിളികള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. തുടക്കത്തില്‍ രാവും പകലുമില്ലാതെയായിരുന്നു അധ്വാനം.

പതിയെ പതിയെ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ഫലം കണ്ടു. തുടക്കത്തില്‍ വിജയ് ട്രാവല്‍സ് എന്നാണ് തന്റെ കമ്പനിക്ക് അദ്ദേഹം പേരിട്ടതെങ്കിലും ഇന്നത് 5700 വാഹനങ്ങളുമായി വി ആര്‍ എല്‍ ലൊജിസ്‌ററിക് എന്ന സ്ഥാപനമായി മാറി. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വാഹനക്കൂട്ടായ്മയാണ് വി ആര്‍ എല്‍ ലൊജിസ്റ്റിക്‌സ്.

ഒരു പക്ഷേ, തന്റെ ഫാമിലി ബിസിനസ്സ് ഏററെടുത്ത് നടത്തിയിരുന്നെങ്കില്‍ വിജയ് സങ്കേശ്വരന്‍ ആ ചങ്ങലയിലെ ഒരു കണ്ണിമാത്രമായി മാറുമായിരുന്നു.

മാറി ചിന്തിക്കാനുളള ധൈര്യമാണ് വി ആര്‍ എല്‍ ലൊജിസ്റ്റിക്‌സ് എന്ന സാമ്രാജ്യത്തിന് തന്നെ കാരണമായത്. തോല്‍ക്കില്ലെന്ന നിശ്ചയദാര്‍ഢ്യവും കഠിനപ്രയത്‌നം ചെയ്യാനുളള മനസ്സും കൈമുതലാക്കിയവരാണ് നമുക്ക് മുന്നില്‍ പുതിയ ചരിത്രം എഴുതുന്നത്

– ശുഭദിനം

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും