ഇംഗ്ലണ്ട് : MPA UKയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ ഏഴ് റീജിയനുകളിൽ വെച്ച് നടത്തപ്പടുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം 2024 ഒക്‌ടോബർ 19 തീയ്യതി ശനിയാഴ്ച രാവിലെ 11:00 മണി മുതൽ വൈകിട്ട് 02:00 മണി വരെ IPC LEEDS ചർച്ചിന്റെ ആഭിമുഖത്തിൽ ലീഡ്സ് പട്ടണത്തിൽവെച്ചു നടത്തപ്പടുന്നു.
Venue address: LEEDS IPC EBENEZER CHURCH, NEWBOURNE METHODIST CHURCH, LEEDS, UPPER ACCOMMODATION ROAD, NEWBOURNE, LEEDS, LS9 8JL
പ്രസ്‌തുത മീറ്റിംഗ് MPA- UKയുടെ പ്രസിഡണ്ട് പാസ്റ്റർ ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പ്രയർ കോ – ഓഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. ഏരിയ കോഓർഡിനേറ്റർ ബ്രദർ വെസ്‌ലി ചെറിയാൻ മീറ്റിംഗുകളുടെ ക്രമീകരണങ്ങൾ നിർവ്വഹിക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായo പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് ( സെക്രട്ടറി), പാസ്റ്റർ പി. സി സേവ്യർ ( ജോയന്റ് സെക്രട്ടറി) പാസ്റ്റർ ജിനു മാത്യു (ട്രഷറർ) എന്നിവരും മറ്റ് കർത്തൃദാസന്മാരും പങ്കെടുക്കും.
രാജ്യത്തിന്റെ ഉണർവ്വിനും പട്ടണങ്ങളുടെ വിടുതലിനുമായി ക്രമീകരിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാ ദൈവദാസന്മാരും ദൈവജനവും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും മീറ്റിങ്ങിലേക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഏരിയ കോ ഓർഡിനേറ്റർ ബ്രദർ വെസ്‌ലി ചെറിയാനുമായി 07861698747 ബന്ധപ്പെടുക..
വാർത്ത : പോൾസൺ ഇടയത്ത്




