അവസാനം പിപി ദിവ്യ എന്ന ജില്ലാ പ്രസിഡൻ്റ് ഔട്ട്. പാർട്ടി കൈവിട്ടു. സ്ഥാനവും പോയി. ഇനി കേസും അതിൻെറ നാൾ വഴികളുമായി മാഡത്തിന് പോകാം.
പെണ്ണൊരുമ്പെട്ടാ… എന്നൊരു ചോല്ല് തന്നെയുണ്ട് നാട്ടിൽ. എന്തും ആകാമെന്ന ധാർഷ്ട്യത്തിൻെറ പത്തിക്കേറ്റ അടിയായി ഇത്.
മാന്യമായ ഒരുസദസ്. ബഹുമാന്യരായ ഉദ്യോഗസ്ഥർ മാത്രം പങ്കെടുക്കുന്ന ഒരു യാത്രയയപ്പ് വേദിൽ കേൾക്കേണ്ടത് നല്ലവാക്കുകൾ. അവിടെക്കെ വിളിക്കാതെ ചെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡ് ജില്ലാ മജിസ്ട്രേറ്റിനും മുകളിൽ ആണെന്ന ധാരണയിൽ ഉറഞ്ഞ് തുള്ളി. വാലുകുണുക്കി പക്ഷിയുടെ വിചാരം താൻ വാലുകുലുക്കുന്നതുകൊണ്ട് ഭൂമി തന്നെ കുലുങ്ങുമെന്നതാണ്.. അഹങ്കാരി പക്ഷി!
ഗുഡ് സർവ്വീസ് ഷീറ്റിൽ മുന്നിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനെ അപമാനിച്ചിറങ്ങിയപ്പോൾ താനെന്തോ വലിയ കാര്യം ചെയ്തെന്ന മട്ടിലായിരുന്ന തുള്ളിതെറിച്ച് ആ പോക്ക്. ഒന്ന് ഓർത്തില്ല. രണ്ട് പെൺകുഞ്ഞുങ്ങളും അവരുടെ മാതാവും അനാധരകുന്നതിൻെറ കൊലവിളിയാണ് അവിടെ അരങ്ങേറിയതെന്ന്.
സ്ഥാനവും മാനവും മറന്നുള്ള എടുത്ത് ചാട്ടത്തിന് ഈ ഒരു നടപടി മാത്രമല്ല ജനങ്ങൾ ആഗ്രഹിക്കുന്നത്. രാഷ്ട്രിയ ശക്തികൾ ഇടം കൊലിടാതെ, നിയമം അതിൻെറ പവിത്രതയോടെ നിങ്ങൾക്ക് മേൽ ചാർത്തപ്പെടുന്ന വിധിക്കായാണ് ജനം കാക്കുന്നത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.പി. ദിവ്യയെ നീക്കിയെന്ന് ജന വികാരം കണക്കിലെടുത്ത് തന്നെയെന്നുവേണം അനുമാനിക്കാൻ.
കൊല്ലപ്പെട്ട എ ഡി എം നവീൻ ബാബുവിൻെറ സംസ്ക്കാരചടങ്ങിലെ ദൃശ്യങ്ങൾ ഒന്ന് ഓടിച്ച് നോക്കിയാൽ മനസിലാകും പൊതു സമൂഹത്തിൽ അയാൾ എത്രമാത്രം ആധരണീയനായിരുന്നുവെന്ന്.
എ.ഡി.എം. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പാട്ടി ഘടകങ്ങളിൽ നിന്ന് പോലും സമ്മർദ്ദം ശക്തമായിരുന്നു. പിന്നാലെയാണ് തുടർ നടപടിയെന്നവണ്ണം വ്യാഴാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ പി.പി. ദിവ്യയെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കേസുകൂടിയുള്ളതിനാല്‍ ദിവ്യയെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടും പാര്‍ട്ടി സ്വീകരിച്ചു.
പത്തനംതിട്ട ജില്ലാ നേതൃത്വത്തില്‍ നിന്ന് പി.പി. ദിവ്യക്കെതിരായ ആദ്യ നീക്കമാണുണ്ടായത്. ഉപതിരഞ്ഞെടുപ്പുകള്‍ വരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം രാജി പ്രഖ്യാപിച്ച് പി.പി. ദിവ്യ ഒരു കത്ത് പുറത്തുവിട്ടിട്ടുണ്ട്. കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കുചേരുന്നുവെന്നും അന്വേഷണത്തില്‍ സഹകരിക്കുമെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പി.പി. ദിവ്യ പറഞ്ഞു. അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനമാണ് താന്‍ നടത്തിയതെന്നും ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്ന പാര്‍ട്ടി നിലപാട് ശരിവെക്കുന്നുവെന്നും ദിവ്യ രാജി കത്തില്‍ പറഞ്ഞു.




