മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രിസ് സെന്റർ സെക്രട്ടറിമാരുടെ സമ്മേളനം ഒക്ടോബർ 15 ന് രാവിലെ 10.30 മുതൽ മുളക്കുഴ മൗണ്ട് സീയോനിൽ വച്ച് നടക്കും.
നേതൃത്വത്തിലും സംഘാടനത്തിലും സുവിശേഷീകരണ രംഗത്തും വനിതാ ശാക്തീകരണം ലക്ഷ്യമാക്കികൊണ്ട് എൽ എം പ്രവർത്തകരെയും സെന്റർ സെക്രട്ടറിമാരെയും സജ്ജമാക്കുന്ന സമ്മേളനമാണ് നടക്കുന്നത്.
സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ഉത്ഘാടനം ചെയ്യും.
എൽ. എം സംസ്ഥാന പ്രസിഡന്റ് സിസ്റ്റർ ഹെൽന റെജി അധ്യക്ഷത വഹിക്കും. മേരിക്കുട്ടി എബ്രഹാം (വൈസ് പ്രസിഡൻ്റ്), സിസി ബാബു ജോൺ ( സെക്രട്ടറി), ആക്കാമ കെ ജോർജ്, (ട്രഷറാർ), ഷോൺ തോമസ്( ജനറൽ ഓർഗനൈസർ), ജിൻസി സാം( പ്രോഗ്രാം കോഡിനേറ്റർ), ബോർഡ് അംഗങ്ങൾ തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം വഹിക്കും.
വാർത്ത: മീഡിയ ഡിപ്പാർട്ട്മെൻ്റ്
ചർച്ച് ഓഫ് ഗോഡ്




