WME യൂത്ത് ഫെല്ലോഷിപ്പ് ലഹരിവിരുദ്ധ സന്ദേശ യാത്രയ്ക്ക് സമാപനം ഇന്ന് കുമളിയിൽ

കുമളി: WME ദൈവസഭകളുടെ യുവജന സംഘടനയായ WME യൂത്ത് ഫെല്ലോഷിപ്പ് കേരള സ്റ്റേറ്റ് ബോർഡിന്റെ നേതൃത്വത്തിൽ 2024 ഒക്ടോബർ 10ന് ആരംഭിച്ച ലഹരിവിരുദ്ധ സന്ദേശയാത്ര ഇന്ന് ഇടുക്കി ജില്ലയിൽ പര്യേടനം നടത്തും.

വ്യാഴാഴ്ച പത്തനംതിട്ട അടൂരിൽ നിന്ന് ആരംഭിച്ച സന്ദേശയാത്ര പത്തനംതിട്ട-കോട്ടയം ജില്ലയിലെ വിവിധ ടൗണുകളിൽ പര്യേടനം നടത്തി. പത്തനംതിട്ട-കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളായ പത്തനംതിട്ട ടൗൺ, കോഴഞ്ചേരി, നെല്ലാട്, മല്ലപ്പള്ളി, കറുകച്ചാൽ, പാമ്പാടി, കുമ്പന്താനം, പുളിക്കൽ കവല, പത്തനാട്, ചുങ്കപ്പാറ, റാന്നി, അത്തിക്കയം, വെച്ചൂച്ചിറ, ചാത്തൻതറ എന്നി സ്ഥലങ്ങളിൽ WME ദൈവസഭയിലെ ദൈവദാസന്മാർ ലഹരിവിരുദ്ധ സന്ദേശവും സുവിശേഷ സന്ദേശവും നൽകി. WME യുവജന പ്രവർത്തകരുടെ നേതൃത്വത്തിൽ അനുഗ്രഹീത സംഗീതശുശ്രൂഷ, സാമൂഹിക തിന്മകൾക്ക് എതിരെയുള്ള സ്കിറ്റ്, ബോധവൽക്കരണ ട്രാക്ട് വിതരണം എന്നിവ നടത്തി.

ദൈവസഭയുടെ അതാത് സെന്റർ പരിധിയിൽ യാത്ര എത്തുമ്പോൾ സെന്ററിൽ ഉള്ള ദൈവദാസന്മാരും വിശ്വാസികളും യുവജന പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. WME യൂത്ത് ഫെല്ലോഷിപ്പ് സ്റ്റേറ്റ് ഡയറക്ടർ ഡോ. എം.കെ. സുരേഷ്, സ്റ്റേറ്റ് സെക്രട്ടറി ഇവാ. ജേക്കബ് മാത്യു എന്നിവർ യാത്രക്ക് നേതൃത്വം നൽകും.

സ്റ്റേറ്റ് ബോർഡ് അംഗങ്ങളും വിവിധ സെന്ററുകളിലെ ഓർഗനൈസറുമാരും കർത്തൃദാസന്മാരും യാത്രയുടെ അംഗങ്ങളായിരിക്കും. ഇന്ന് കുമളി ആറാം മൈലിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ സന്ദേശയാത്ര അവസാനിക്കും.