അപമാനിച്ചവരോട്, വേദനിപ്പിച്ചവരോട് പ്രതികാരം മധുരകരമാണ്…

മാരുതിയും ഹുണ്ടായിയും ആധിപത്യം പുലര്‍ത്തിയിരുന്ന ഇന്ത്യയിലെ കാര്‍ വിപണിയിലേക്ക് കടക്കാന്‍ ടാറ്റാ ഗ്രൂപ്പ് ആഗ്രഹിച്ചു.

ഒരു വിദേശ പങ്കാളിയുമായി സഹകരിക്കുന്നതിന് പകരം തദ്ദേശീയമായി കാര്‍ വികസിപ്പിക്കാന്‍ രത്തന്‍ ടാറ്റ തീരുമാനിച്ചു.

അങ്ങനെ 1998 ല്‍ ഇന്‍ഡിക്ക കാര്‍ ജനിച്ചു. പക്ഷേ, കാര്‍ ലോഞ്ച് ചെയ്ത സമയം ശരിയായിരുന്നില്ല. ഒടുവില്‍ ആ കാര്‍ ബിസിനസ്സിനെ തന്നെ വില്‍ക്കാന്‍ ടാറ്റാ തീരുമാനിച്ചു.

യുഎസിലെ ഫോര്‍ഡ് മോട്ടോഴ്‌സ് ടാറ്റയുടെ കാര്‍ ഡിവിഷന്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഇടപാടിന് അന്തിമരൂപം നല്‍കാന്‍ ഫോര്‍ഡ് ആസ്ഥാനത്തേക്ക് രത്തന്‍ടാറ്റയും ടീമും പോയി.

അവിടെ വെച്ച് ഫോര്‍ഡ് ചെയര്‍മാന്‍ ബില്‍ ഫോര്‍ഡ് ടാറ്റയോട് ചോദിച്ചു: നിങ്ങള്‍ക്ക് കാര്‍ നിര്‍മ്മാണത്തെക്കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു പാസഞ്ചര്‍ കാര്‍ ഡിവിഷന്‍ തുടങ്ങാന്‍ തീരുമാനിച്ചത്?

അപമാനം ഏറ്റവാങ്ങി രത്തന്‍ ടാറ്റയും ടീമംഗങ്ങളും ഇന്ത്യയില്‍ തിരിച്ചെത്തി. തങ്ങളുടെ കാറിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ടാറ്റ തീരുമാനിച്ചു. Indica V2 പുറത്തിറങ്ങി. ഇന്ധനക്ഷമതയും താരതമ്യേന കുറഞ്ഞ പരിപാലനചിലവും ഈ കാറിനെ പ്രിയങ്കരമാക്കി.

പിന്നീട് 9 വര്‍ഷങ്ങള്‍ക്ക് ശേഷം 2008 ലെ മാന്ദ്യം ഫോര്‍ഡ് മോട്ടോഴ്‌സിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഫോര്‍ഡിന്റെ ബ്രിട്ടീഷ് ബ്രാന്റുകളായ ജാഗ്വാര്‍, ലാന്‍ഡ്‌റോവര്‍ എന്നീ കമ്പനികളെ 2.3 ബില്യണ്‍ ഡോളറിന് രത്തന്‍ ടാറ്റ വാങ്ങി.

2011 മുതല്‍ 2018 വരെയുളള കാലയളവുകൊണ്ട് ജാഗ്വാര്‍, ലാന്‍ഡ്‌റോവര്‍ ടാറ്റാ ഗ്രൂപ്പിന് 14 ബില്യണ്‍ പൗണ്ട് ലാഭമുണ്ടാക്കി.

അപമാനിച്ചവരോട്, വേദനിപ്പിച്ചവരോട് പ്രതികാരം നല്ലതാണ്.. അത് പലപ്പോഴും മധുരതരവുമാണ്.. പക്ഷേ, അത് വ്യക്തികളോടല്ല വേണ്ടത് .. പകരം അവസ്ഥകളോടാണ്.. സാഹചര്യങ്ങളോടാണ്.. അതെ, പ്രതികാരം അത് ചെയ്യാനുളളതാണ്

– ശുഭദിനം.