മുപ്പത്തിയഞ്ചാമത് വെസ്റ്റേൺ പെന്തക്കോസ്റ്റൽ കോൺഫറൻസ് കാൽഗറി പട്ടണത്തിൽ

പാസ്റ്റർ ജോസഫ് അലക്സാണ്ടർ – ജനറൽ കൺവീനർ

കാൽഗറി: കാനഡയുടെയും അമേരിക്കയുടെയും പടിഞ്ഞാറൻ പ്രവിശ്യകളിൽ വിവിധ പട്ടണങ്ങളിൽ ചിതറി പാർക്കുന്ന പെന്തക്കോസ്ത് വിശ്വാസികളുടെ ഒരേയൊരു സംയുക്ത സമ്മേളനമായ വെസ്റ്റേൺ പെന്തക്കോസ്റ്റൽ കോൺഫറൻസ് (Western Pentecostal Conference)

പാസ്റ്റർ ജോസഫ് മാത്യു- സെക്രട്ടറി

അടുത്ത വർഷം ജൂലൈ മാസം പത്താം തീയതി മുതൽ പതിമൂന്നാം തീയതി വരെ നടത്തുവാൻ കാൽഗറി പട്ടണത്തിലുള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത യോഗത്തിൽ തീരുമാനമായി. പാസ്റ്റർ ജോസഫ് അലക്സാണ്ടർ, പാസ്റ്റർ ജോസഫ് മാത്യു, ബ്രദർ ജെസ്റ്റി കാട്ടിലേത്ത്‌ (സഞ്ജു) എന്നിവരെ യഥാക്രമം കോൺഫറൻസിന്റെ കോർഡിനേറ്റർ, സെക്രട്ടറി, ട്രഷറർ പദവികളിലേക്ക് നാമനിർദ്ദേശം ചെയ്തു.

ജെസ്റ്റി കട്ടിലേത്ത് – ട്രഷറാർ

ഈ കോൺഫറൻസിന്റെ ജോയിൻറ് സെക്രട്ടറിയായി പാസ്റ്റർ എൽദോ മേപ്പാലയിലും, ജോയിൻറ് ട്രഷറർ ആയി ബ്രദർ സാബു അലക്സാണ്ടറും നിയമിതരായി. ഇത് കൂടാതെ വിവിധ വകുപ്പുകളിലേക്കുള്ള കോർഡിനേറ്റർമാരെ തിരഞ്ഞെടുക്കുകയും, വരും ദിവസങ്ങളിൽ കോൺഫറൻസിന്റെ മറ്റു കാര്യങ്ങളെ കുറിച്ചുള്ള തീരുമാനങ്ങൾ ഈ പട്ടണത്തിലെ ദൈവദാസന്മാർ ഒത്തുചേർന്ന് എടുക്കുമെന്ന് പാസ്റ്റർ ജോസഫ് അലക്സാണ്ടർ അറിയിച്ചു.

പാസ്റ്റർ എൽദോ മാപ്പലയിൽ- ജോ. സെക്രട്ടറി

കോൺഫറൻസിൻ്റെ ആദ്യ തയ്യാറെടുപ്പ് യോഗത്തോടനുബന്ധിച്ച് റിവർ റോക്ക് ചർച്ചിൽ കടന്ന് വന്ന എല്ലാ ദൈവദാസന്മാർക്കും ദൈവമക്കൾക്കും പാസ്റ്റർ ജോസഫ് അലക്സാണ്ടർ നന്ദി അറിയിക്കുകയും, ഈ കോൺഫറൻസ് അനേകർക്ക് അനുഗ്രഹമായി തീരുവാൻ ദൈവദാസന്മാരും ദൈവമക്കളും പ്രാർത്ഥിക്കേണം എന്ന് ആഹ്വാനം ചെയ്തു കൊണ്ട് ആദ്യ തയ്യാറെടുപ്പ് യോഗം പിരിയുകയും ചെയ്തു