ഫണ്‍ ഫുഡ് എന്ന കുടുംബബിസിനസ്സിലേക്ക് 2002 ലാണ് വിരാജ് ഭാല്‍ കടന്നുവരുന്നത്. ഇതൊരു ഭക്ഷ്യസംസ്‌കരണ ബിസിനസ്സ് ആയിരുന്നു.
ഏകദേശം 6 വര്‍ഷത്തെ മികച്ച വിജയത്തിന് ശേഷം വിരാജും പിതാവ് രാജീവ് ബഹലും 2008 ല്‍ 110 കോടി രൂപയ്ക്ക് ഫണ്‍ ഫുഡ്‌സ് ജര്‍മ്മനിയിലെ ഒരു കമ്പനിക്ക് വിറ്റു.
തുടര്‍ന്ന് 2009ല്‍ വിരാജ് റസ്റ്റോറന്റ് ബിസിനസ്സിലേക്ക് കടന്നു. പക്ഷേ, ഇതൊരു തെറ്റായ തീരുമാനമായിരുന്നെന്ന് കാലം അധികം വൈകാതെ തെളിയിച്ചു.
2013 ആയപ്പോഴേക്കും ബിസിനസ്സ് നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. കടുത്ത സാമ്പത്തിക ബാധ്യത അദ്ദേഹം നേരിട്ടു.
അവസാനം സ്വന്തം വീടുവരെ വിറ്റാണ് ബാധ്യതകളില്‍ നിന്ന് കുറച്ചൊക്കെ കരയകയാന്‍ അദ്ദേഹത്തിന് സാധിച്ചത്. പിന്നീട് ചെറിയ തുകകള്‍ ചേര്‍ത്ത് വെച്ച് വീണ്ടും 2013 ല്‍ ഭക്ഷ്യസംസ്‌കരണ ബിസിനസ്സ് വീണ്ടും തുടങ്ങി.
ഈ പുതിയ നീക്കത്തിന് വീബ എന്നാണ് അദ്ദേഹം പേര് നല്‍കിയത്. പ്രാഥമികമായി ബി 2 ബി ബിസിനസ്സിലേക്കാണ് വീബ ശ്രദ്ധ കേന്ദ്രീകരിച്ചത്. സോസുകളുടേയും സുഗന്ധവ്യജ്ഞനങ്ങളുടേയും ഒരു വലിയ നിര തന്നെ വീബയില്‍നിന്നും ഉണ്ടായി.
ആദ്യത്തെ ആറ് മാസത്തിനുളളില്‍ തന്നെ ഒരു ഫാക്ടറി സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മുന്‍നിര ഫാസ്റ്റ് ഫുഡ് ശൃംഖലകളില്‍ നിന്നും വലിയ തോതില്‍ ഓഡറുകള്‍ ലഭിച്ചതോടെ വീബയുടെ തലവര തെളിഞ്ഞു. ഡോമിനോസ്, ബര്‍ഗര്‍ കിങ്ങ്, പിസ്സ ഹട്ട്, KFC ഇതെല്ലാം വീബയുടെ പ്രധാനക്ലയന്റുകളില്‍ ചിലരാണ്.
രാജ്യത്തെ 700ലധികം നഗരങ്ങളില്‍ വിപുലമായ വിതരണ ശൃംഖല ഇന്ന് വീബയ്ക്കുണ്ട്. വിദേശരാജ്യങ്ങളിലേക്കും വീബയുടെ ഉത്പന്നങ്ങള്‍ കയറ്റിയയക്കുന്നുണ്ട്. ഇന്ന് വീബയുടെ സാമ്പത്തിക വരുമാനം ഏകദേശം 811 കോടി രൂയാണ്.
പല സംരംഭകരും ചെറിയ തിരിച്ചടികളില്‍ പോലും അടിയറവ് പറയുന്നു. എന്നാല്‍ പരാജയത്തില്‍ നിന്നും പഠിക്കുകയും മുന്നേറാനുളള വഴികള്‍ തേടുന്ന ചിലരുണ്ട്.. അവര്‍ക്കാണ് ഈ ലോകം വിജയത്തിന്റെ തിലകം ചാര്‍ത്തുക..
– ശുഭദിനം.




