എബനേസർ പെന്തക്കോസ്ത് ചർച്ച് ഗ്ലാസ്ഗോ 18-ാമത്‌ വാർഷിക കൺവെൻഷൻ ഒക്ടോബർ 4 മുതൽ

ഗ്ലാസ്ഗോ: എബനേസർ പെന്തക്കോസ്ത് ചർച്ച് ഗ്ലാസ്ഗോ 18-ാമത്‌ വാർഷിക കൺവെൻഷൻ ഒക്ടോബർ 4 വെള്ളിയാഴ്ച മുതൽ 6 ഞായറാഴ്ച വരെ നടക്കും

വെള്ളി വൈകുന്നേരം 6 മണി മുതൽ -8:30 വരെയും 5 ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ 8:30 വരെയും 6 ഞായറാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെയും നടക്കും. പാസ്റ്റർ. രാജു മേത്രയിൽ ദൈവവചനത്തിൽ നിന്നും സംസാരിക്കും. പാസ്റ്റർ. ബാബു സക്കറിയ ഉദ്ഘാടനം നിർവഹിക്കും.

പാസ്റ്റർ എബി തങ്കച്ചൻ ആരാധനയ്ക്ക് നേതൃത്വം നൽകും.പാസ്റ്റർ. ഡാനിയൽ കെ,. സാജു മാത്യു ,സോൾ വർഗീസ് എന്നിവർ നേതൃത്വം നൽകും.

വാർത്ത : സിബി ഐസക്ക്