ഇസ്രായേല്‍ വ്യോമാക്രമണത്തില്‍  ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ലയും മകളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വധിച്ചെന്ന ഇസ്രയേല്‍ വാദം ശരിവച്ചു ഹിസ്ബുള്ള. ഹിസ്ബുള്ള പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇസ്രയേലി വ്യോമാക്രമണത്തില്‍ നസ്‌റുള്ള കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതത്.

“ലോകത്തെ ഭീകരവാദവല്‍ക്കരിക്കാൻ ഇനി ഹസൻ നസറുള്ളയ്ക്ക് സാധിക്കില്ല” എന്നായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്റെ ട്വീറ്റ്.

വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിൻ്റെ ലക്ഷ്യം നസറുള്ളയാണെന്ന പ്രഖ്യാപനം നേരത്തെ തന്നെ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. വടക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചതിന്‌റെ ഉത്തരവാദിത്വം ഹിസ്ബുള്ള ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുശേഷമാണ് പ്രതികാര ആക്രമണങ്ങളുടെ തരംഗമുണ്ടായത്. ലെബനനില്‍, പ്രത്യേകിച്ച്‌ ഷിയാ അനുയായികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ആളായിരുന്നു നസറുള്ള. യുദ്ധം ചെയ്യാനോ സമാധാനം സ്ഥാപിക്കാനോ കഴിവുള്ള ഏക വ്യക്തിയായാണ് നസറുള്ളയെ കരുതുന്നത്.

വെള്ളിയാഴ്ച രാത്രി മുതല്‍ നസറുള്ളയുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി ഹിസ്ബുള്ളയുമായി അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്‍പിയോട് പറഞ്ഞു. തെക്കന്‍ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണങ്ങളിലൊന്നില്‍ നസറുള്ളയുടെ മകള്‍ സൈനബ് കൊല്ലപ്പെട്ടതായി ഇസ്രയേലിന്‌റെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹിസ്ബുള്ളയില്‍ നി്‌ന്നോ ലെബനീസ് മാധ്യമങ്ങളില്‍ നിന്നോ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

ഹസന്‍ നസ്‌റല്ലയെ ലക്ഷ്യമിട്ടാണ് ആക്രമണ പരമ്പര നടത്തിയതെന്ന് ഇസ്രായേല്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതായും അഭ്യൂഹം പരന്നിരുന്നു. . ഇതിനു പിന്നാലെയാണ് നസ്‌റുല്ലയുടെ മകള്‍ സൈനബ് നസ്‌റുല്ല കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

 തെക്കൻ ബെയ്‌റൂട്ടിലെ ജനസാന്ദ്രത വളരെ കൂടുതലുള്ള പ്രദേശമായ ദഹിയെയിലാണ് ഇസ്രയേൽ ആക്രമണങ്ങൾ നടത്തിയത്. പ്രാദേശിക സമയം ഏഴ് മണിയോടെ ആദ്യത്തെ വലിയ ആക്രമണം നടന്നു. ഏകദേശം ഏഴ് മണിക്കൂറോളം ആക്രമണം നീളുകളും നിരവധിയിടങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്.