മുഖ്യമന്ത്രിക്കും പാർട്ടിക്കെതിരേയും ആഞ്ഞടിച്ച് പി.വി. അൻവർ എംഎൽഎ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പത്ര സമ്മേളനം

പാർട്ടിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും ആഞ്ഞടിച്ച് പി.വി അൻവർ.

”നീതികിട്ടിയില്ലെങ്കിൽ നീതീയാകുക” വാർത്താ സമ്മേളനത്തിന് മുന്നോടിയായി തൻെറ ഫെയ്സ് ബുക്കിലെ കുറിപ്പ് അപ്പടി പ്രവർത്തികമാക്കി അൻവർ.

മുഖ്യമന്ത്രിയേയും സിപിഎംനേയും തള്ളി പി വി അൻവർ. തൻെറ ഗൗരവതരമായ ആരോപണത്തെ മുഖ്യമന്ത്രിയും ചിരിച്ച് തള്ളി. തന്നെ സ്വർണ്ണക്കടത്തുകാരുടെ പങ്കാളിയെന്ന നിലയിൽ പൊതു സമൂഹത്തിന് മുന്നിൽ തന്നെ ഇട്ടുകൊടുത്തു. തനിക്കത് വല്ലാത്ത ഡാമേജാണ് ഉണ്ടാക്കിയത്. തന്നെ കള്ളക്കടത്തുകാരുടെ ആളാക്കി ചിത്രീകരിക്കരുതായിരുന്നു. പാർട്ടി തിരുത്തുമെന്നാണ് കരുതിയത്. പക്ഷേ, അതുണ്ടായില്ല. ആദ്യം, അൻവർ ഉന്നയിച്ച കാര്യങ്ങൾ ഗൗരവതരമെന്ന് പറഞ്ഞ പാർട്ടി സെക്രട്ടറി പിന്നീട് ഒരക്ഷരം മിണ്ടായില്ല. പി ശശിക്കെതിരെയുള്ള തൻെറ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്.
പാർട്ടി മുഖ്യമന്ത്രിയെ തിരുത്തുമെന്നാണ് കരുതിയത്. എന്നാലതൊന്നും ഉണ്ടായില്ലെന്നും അൻവർ ആഞ്ഞടിച്ചു.

പരസ്യ പ്രസ്താവനകൾ പാടില്ലെന്ന പാർട്ടി നിലപാടിനെ തള്ളിയാണ് ഭരണകക്ഷി എംഎൽഎ കൂടിയായ പി.വി അൻവർ ഇന്ന് വാർത്താ സമ്മേളനം നടത്തിയത്.

എസ് പി ഓഫിസിലെ മരം മുറിക്കേസ് അന്വേഷണം കൃത്യമല്ല. സ്വർണ്ണക്കടത്ത് കേസ് അന്വേഷം പ്രഹസനമാണെന്നും അൻവർ പറഞ്ഞു. എഡിജിപി എം.ആർ അജിത്കുമാർ എഴുതിക്കൊടുത്ത തിരക്കഥ വായിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

തന്നെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്യുമോ എന്നുപോലും ഭയപ്പെടുന്നു. തന്നെ നിരീക്ഷിക്കാൻ രഹസ്യമായി വീടിൻെറ പരിസരത്ത് പോലീസിനെ നിയമിച്ചു.തന്നെ പോലീസ് പിൻതുടരുകയാണ്.

സ്വർണ്ണക്കടത്തിൽ പോലീസിനെതിരെയുള്ള വീഡിയോയും അൻവർ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. പിടിച്ച സ്വർണ്ണം പോലീസ് മുക്കിയെന്നും വീഡിയോയിൽ ഉള്ളവർ പറയുന്നു. എം ആർ അജിത്കുമാറും പോളിറ്റിക്കൽ സെക്രട്ടറി പി ശശിയും സ്വർണ്ണം മുക്കിയെന്നും അൻവർ ആരോപിച്ചു. പി ശശി കാട്ടുകള്ളനാണ്. എല്ലാം കാര്യങ്ങളും മുഖ്യനെ അറിയിച്ചതാണ്. പക്ഷേ മുഖ്യമന്ത്രി ചതിച്ചു.

കരിപ്പൂർ സ്വർണ്ണകള്ളക്കടത്ത് ഒരു സിറ്റിംങ് ജഡ്ജിയെ കണ്ട് അനേഷിക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്ന വെല്ലുവിളിയും അൻവർ നടത്തി.

പാർട്ടി ഉറപ്പുകൾ ലംഘിക്കുന്നു. ഇനി തനിക്ക് കോടതിയെ ആശ്രയമുള്ളു. താൻ തുടർ നടപടികളുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ പറഞ്ഞു.