അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഉത്തര മേഖലാ സൺഡേ സ്കൂൾ ഭാരവാഹികളെ തിരഞ്ഞെടുത്തു.

2024 – ’26 വർഷത്തേക്കുള്ള ഉത്തര മേഖലാ സൺഡേസ്കൂൾ കൺവീനറായി Bro. അജേഷ് ബേബിയും (എണാകുളം ഈസ്റ്റ് സെക്ഷൻ)
സെക്രട്ടറിയായി Bro. പോൾ പി. എസ്സും . (എറണാകുളം വെസ്റ്റ് സെക്ഷൻ)
ട്രഷറർ ആയി പാസ്റ്റർ ബെന്നി ജേക്കബും (തൊടുപുഴ സെക്ഷൻ)
തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നു രാവിലെ എണാകുളം ടൗൺ ഏ.ജി. ചർച്ചിൽ വച്ച നടന്ന തിരഞ്ഞെടുപ്പു യോഗത്തിൽ ഏ.ജി. മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ട്രഷറർ Bro. ബിജു ഡാനിയേലിൻ്റെ അദ്ധ്യക്ഷതയിൽ ഉത്തര മേഖലാ ഡയറക്ടർ റവ. എം ടി. സൈമൺ അവർകളുടെ ചുമതലയിൽ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു.