തമിഴ്നാട്ടിലെ പുതുക്കോട്ടൈ എന്ന കുഗ്രാമത്തിലാണ് അയാള്‍ ജനിച്ചുവളര്‍ന്നത്. കല്യാണവീടുകളില്‍ സദ്യയുണ്ടാക്കുകയാണ് തൊഴില്‍.
60 രൂപയാണ് ആ 75 കാരന്റെ അന്നത്തെ കൂലി. മുത്തച്ഛന്റെ കൈപ്പുണ്യവും ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥതയും കണ്ട കൊച്ചുമകന് വിദേശത്ത് പോകാന്‍ കുറച്ച് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ മുത്തച്ഛനേയും കൂട്ടി ഒരു യുട്യൂബ് ചാനല്‍ തുടങ്ങി.
മുളകും മല്ലിയും മഞ്ഞളുമെല്ലാം തനതായ രീതിയില്‍ അരച്ചെടുത്ത് വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ അവര്‍ തയ്യാറാക്കി, ഒപ്പം പുതുക്കോട്ടൈ എന്ന ഗ്രാമത്തിന്റെ തനതുഭംഗിയും ചേര്‍ത്തവര്‍ ലോകത്തിന് മുമ്പില്‍ എത്തിച്ചു.
പുതുക്കോട്ടയും തമിഴ്നാടുംകടന്ന് എന്തിനേറെ ആ രുചിവൈഭവം ലോകത്തിലെ കോടിക്കണക്കിന് മനുഷ്യരുടെ രുചിമുകുളങ്ങളെ ഉത്തേജിപ്പിച്ചതിന് കാരണമായിതീര്‍ന്നു..
അന്ന് 60 രൂപ കൂലിവാങ്ങിയ ആ 75 കാരന്റെ ഇന്നത്തെ മാസശമ്പളം 10ലക്ഷം രൂപയാണ്.
ഇത് പെരിയതമ്പിയുടേയും കൊച്ചുമകന് സുബ്രഹ്മണ്യത്തിന്റെയും വില്ലേജ് കുക്കിങ്ങ് എന്ന് യുടൂബ് ചാനലിന്റെയും കഥയാണ്.
അതെ, പ്രതിസന്ധികളാണ് പലപ്പോഴും പ്രതിഭകളെ സൃഷ്ടിക്കുന്നത്
– ശുഭദിനം.




