എറണാകുളത്ത് സ്വർഗീയ സന്ദേശം 12ന് ആരംഭിക്കും എറണാകുളം പട്ടണത്തിന്റെ ആത്മീയ ഉണർവിനും പാപികളുടെ മാനസാന്തരത്തിനുമായി ഐപിസി.കുണ്ടന്നൂർ ബഥേൽ ചർച്ച് ക്രമീകരിച്ചിരിക്കുന്ന സ്വർഗ്ഗീയ സന്ദേശം മെഗാ ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 12 മുതൽ ആരംഭിക്കും. 15 ഞായർ വൈകുന്നേരം സമാപിക്കും. ദിവസവും വൈകുന്നേരം ആറു മുതൽ 8.30വരെയാണ് യോഗങ്ങൾ. 12 ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ എറണാകുളം സെൻറർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി അലക്സാണ്ടർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. വിവിധ യോഗങ്ങളിൽ പാസ്റ്റർമാരായ എൻ പീറ്റർ പാറശ്ശാല ,രാജു മേത്രയിൽ, അനീഷ് കാവാലം തുടങ്ങിയവർ ശുശ്രൂഷിക്കും.
ശനിയാഴ്ച പകൽ 10മണിക്ക് ഐപിസി എറണാകുളം സെൻറർ മാസ യോഗം കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ പ്രശസ്ത ക്രിസ്തീയ സംഗീത ടീമായ ഡേവിഡ്സ് ഹാർപ്പ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.
സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ബിജു ജോസിൻ്റെ നേതൃത്വത്തിൽ കൺവെൻഷൻ്റെ സുഗമമായ നടത്തിപ്പിനായുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. വിവിധ സ്ഥലങ്ങളിലേക്ക് വാഹന ക്രമീകരണവും ചെയ്തിട്ടുണ്ട്.




