മൊസാദ് സാമ്പത്തിക വിഭാഗം തലവൻ ലിറിഡിൻ റെക്സെബിയെ തുർക്കി പിടിച്ചു ; നാണം കെട്ട് ഇസ്രായേൽ; ഒപ്പം അങ്കലാപ്പിലും

ഇസ്രായേൽ ചാര സംഘടനയായ മൊസാദിൻ്റെ തലവന്മാരിൽ ഒരാളായ ലിറിഡിൽ റെക്സെബിയെ തുർക്കി അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൊസാദിൻ്റെ സാമ്പത്തിക വിഭാഗം തലവനാണ് ലിറിഡിൽ. ആഗസ്റ്റ് 30 നാണ് അദ്ദേഹത്തെ പിടിച്ചത്. തുർക്കിയിലും സിറിയയിലുമുള്ള മൊസാദ് ചാരന്മാർക്ക് പണം എത്തിച്ചു കൊടുത്തു എന്നതാണ് ലിറിഡിൻ്റെ മേൽ ആരോപിച്ചിട്ടുള്ള കുറ്റം.

ലോകത്തിലെ ഏറ്റവും വലിയ ചാര സംഘടനയാണ് മൊസാദ് . ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിലും മൊസാദിൻ്റെ പ്രവത്തനമൂലമാണ് ഹ മാസിൻ്റെ നേതാക്കൻ പലരും വധിക്കപ്പെട്ടത്. ഇറാനിയൻ പട്ടാളമേധാവിമാരുടെ കൊലപാതകവും ഇറാൻ പ്രസിഡൻ്റിൻ്റെ ഹെലിക്കോപ്റ്റർ അപകടവുമൊക്കെ മൊസാദിൻ്റെ ചാര പ്രവർത്തനം മൂലമാണ് നടന്നത്.

ലറിഡിലിൻ്റെ അറസ്റ്റ് മറ്റൊരു പോർമുഖം തുറക്കലിന് കാരണമാകുമോ എന്ന ശങ്ക ലോക നേതാക്കൾക്കുണ്ട് . ഈ അറസ്റ്റ് ഇസ്രായേലിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. രാജ്യം അങ്കലാപ്പിലാണ് ഒപ്പം സമ്മർദ്ദത്തിലും.