യു.കെ.യിൽ ഇന്ത്യാക്കാരനെ കുട്ടികൾ കല്ലെറിഞ്ഞും തൊഴിച്ചും കൊന്നു; ഹൃദയഭേദകമായ സംഭവം

യു .കെയിൽ 80 കാരനായ വൃദ്ധന് കല്ലേറിൽ ദാരുണാന്ത്യം . ഭീം സെൻ കൊഹിലി എന്ന ഇന്ത്യാക്കാരനായ വൃദ്ധനാണ് മരിച്ചത്. വീടിനടുത്തുള്ള പാർക്കിൽ വച്ചാണ് സംഭവം നടന്നത്. പട്ടിയുമായി നടക്കാൻ പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.

14 വയസുള്ള രണ്ടു കുട്ടികളും 12 വയസുള്ള 3 കുട്ടികളും ചേർന്നാണ് വൃദ്ധനെ വക വരുത്തിയത് പെൺകുട്ടികളും ഈ കൃത്യത്തിൽ പങ്കെടുത്തു. എറിഞ്ഞും തൊഴിച്ചുമാണ് കൊന്നത്.

ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. പഞ്ചാബ് സ്വദേശിയാണ് ഇദ്ദേഹം. ഇദ്ദേഹം ഒരു തുണി ഫാക്ടറി നേരത്തെ നടത്തിയിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

കുട്ടികളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരുന്നു.