യുവാവ് വിശന്നാൽ കഴിക്കുന്നത് താക്കോല്‍, കത്തി, നെയില്‍കട്ടര്‍ എന്നിവ

ന്യൂഡൽഹി:അതികഠിനമായ വയറുവേദനയുമായി ചികിത്സ തേടിയെത്തിയ യുവാവിന്റെ ആമാശയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഒരുകൂട്ടം ലോഹവസ്തുക്കള്‍. ബിഹാറിലെ ചമ്പാരണ്‍ ജില്ലയിലാണ് സംഭവം. ഇരുപത്തിരണ്ട് വയസ്സുകാരന്റെ ഉദരത്തില്‍നിന്ന് താക്കോല്‍വളയം, ചെറിയ കത്തി, നെയില്‍കട്ടര്‍ തുടങ്ങിയ വസ്തുക്കളാണ് നീക്കിയത്.

വീട്ടുകാരാണ് വയറുവേദന കൊണ്ടുവലഞ്ഞ യുവാവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച ശസ്ത്രക്രിയ നടത്തി. യുവാവ് മാനസികരോഗചികിത്സയ്ക്ക് വിധേയനായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ അമിത് കുമാര്‍ പറഞ്ഞു. എക്‌സ്-റേ പറിശോധനയിലാണ് യുവാവിന്റെ വയറ്റില്‍ ലോഹവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താക്കോല്‍വളയമാണ് ആദ്യം യുവാവിന്റെ ആമാശയത്തില്‍നിന്ന് ആദ്യം നീക്കിയത്. തുടര്‍ന്ന് രണ്ട് താക്കോല്‍, നാലിഞ്ച് നീളമുള്ള കത്തി, രണ്ട് നെയില്‍ കട്ടറുകള്‍ എന്നിവ നീക്കം ചെയ്തു. അടുത്തകാലത്താണ് ലേഹവസ്തുക്കള്‍ അകത്താക്കുന്ന സ്വഭാവം ആരംഭിച്ചതെന്ന് യുവാവ് പറഞ്ഞതായി ഡോക്ടര്‍ പറഞ്ഞു. യുവാവ് സുഖം പ്രാപിച്ചുവരുന്നു. അടുത്തുതന്നെ യുവാവ് ആശുപത്രിവിടും.