–ദീപു ജോൺ യുഎഇ
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 11 മത് ഓവർസിയറായി പാസ്റ്റർ. വൈ. റെജി തിരഞ്ഞെടുക്കപ്പെട്ടു.
മുൻ ഓവർസീയറും സൗത്ത് ഏഷ്യൻ സൂപ്രണ്ടുമായ റവ: സി.സി തോമസിന്റെ നേതൃത്വത്തിൽ സഭാ ആസ്ഥാനമായ മുളക്കുഴയിൽ വെച്ച് തിരഞ്ഞെടുപ്പ് നടന്നു. പാസ്റ്റർ. വൈ. റെജിയെ കൂടാതെ, പാസ്റ്റർ.ബാബു ചെറിയാൻ, പാസ്റ്റർ.വിനോദ് ജേക്കബ് എന്നീവരും ഓവർസിയർ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളായിരുന്നു.
ഇപ്പോഴത്തെ ഓവർസിയറായ പാസ്റ്റർ. സി.സി തോമസിൽ നിന്ന് സെപ്റ്റംബർ മാസത്തോടെ നിയുക്ത ഓവർസീയർ പാസ്റ്റർ.വൈ. റെജി വേൾഡ് മിഷൻ്റെ അംഗികാരത്തോടെ സെപ്റ്റംബർ ഒന്നിന് ദൈവസഭയുടെ ഓവർസിയറായി ഔദ്യോഗിക ചുമതല ഏല്ക്കും. നിലവിൽ കേരള സ്റ്റേറ്റ് അസിസ്റ്റന്റ്റ് ഓവർസീയറുമാണ്.
പാസ്റ്റർ വൈ. റെജി പത്തനാപുരം പാതിരിക്കൽ മംഗലത്ത് യോഹന്നാൻ ഡേവിഡിന്റെയും ചിന്നമ്മയുടെയും മകനായി ജനിച്ചു. 22-ാം വയസ്സിൽ മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ കോളജിൽ വേദപഠനം നടത്തിയ ഇദ്ദേഹം കഴിഞ്ഞ 30 ൽ പരം വർഷമായി ദൈവസഭയുടെ ശുശ്രൂഷകനും മികച്ച സംഘാടകനും കൺവൻഷൻ പ്രസംഗകനുമാണ്




