കോട്ടയം: പാക്കിൽ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന കേരളാ റീജിയന്റെ 10-ാം മത് ഓവർസിയറായി പാസ്റ്റർ: ജോമോൻ ജോസഫ് തെരെഞ്ഞെടുക്കപ്പെട്ടു.
റീജിയനിലുള്ള ഐഡി കാർഡ് ഉള്ള ശുശ്രൂഷകൻ ന്മാർക്ക് മാത്രമായിരുന്നു വോട്ടവകാശമുള്ളത്. ഇവർ ഫ്രിഫിറൻസ് ബാറ്റിലൂടെയാണ് ഇദ്ദേഹത്തെ തെരെഞ്ഞെടുത്തത്. ഈ മാസം 14നായിരുന്നു തെരെഞ്ഞെടുപ്പ് .
പ്രഥമ മലയാളിയായ ഏഷ്യൻ സുപ്രണ്ട്: റവ: സി.സി തോമസിനായിരുന്നു തെരെഞ്ഞെടുപ്പിന്റെ മേൽ നോട്ടം. ഈ പ്രാവശ്യത്തെ ഓവർസീയർ തെരെഞ്ഞെടുപ്പിൽ പാസ്റ്റർ: സി ജെ വർഗ്ഗീസ്, പാസ്റ്റർ: കെ എസ് സിബിച്ചൻ , പാസ്റ്റർ: തോമസ് ജോൺ , പാസ്റ്റർ: കെ ജെ ജയിംസ് എന്നീവരും മത്സര രംഗത്ത് ഉണ്ടായിരുന്നു.
രണ്ടാമത് ഏറ്റവും കുടുതൽ വോട്ട് ലഭിച്ച പാസ്റ്റർ: സി:ജെ വർഗ്ഗീസിനേക്കാൾ 62 വോട്ടിന്റെ ഭൂരിപക്ഷമാണ് റവ: ജോമോൻ ജോസഫിന് ലഭിച്ചത്. പാസ്റ്റർ: കെ.എസ് സിബിച്ചനും നല്ല മത്സരം കാഴ്ച്ചവച്ചു. റീജീയന് റവ: കെ.ജെ ചാക്കോ മുതൽ റവ: എൻ.പി കൊച്ചുമോൻ വരെ 9 ഓവർസീയർമാർ നേതൃത്യം നൾ കിയിട്ടുണ്ട്. നിലവിലെ ഓവർസിയറായ റവ: എൻ.പി കൊച്ചുമോനിൽ നിന്ന് സെപ്റ്റംബർ മാസത്തോടെ നിയുക്ത ഓവർസീയർ: റവ: ജോമോൻ ജോസഫ് നേതൃത്വം ഏറ്റെടുക്കും.
അമേരിക്കയിലുള്ള വേൾഡ് മിഷ്യൻബോഡ് ആണ് നിയമന ഉത്തരവ് നല്കുന്നത്. മുൻ ഓവർസീയറായിരുന്ന റവ: പി.ജെജോസഫിന്റെ മകനും നിലവിലെ ഗവേണിംഗ് ബോഡി അംഗവും മികച്ച സംഘാടകനും വേദശാസ്ത്ര പണ്ഡിതനുമാണ് നിയുക്ത ഓവർസീയർ . 1972 ൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൽ നിന്നാണ് വേൾഡ് മിഷ്യൻ ബോഡിന്റെ നിർദ്ദേശപ്രകാരം കേരളാ റീജീയൻ നിലവിൽ വന്നത്:
ആദ്യ കാലഘട്ടത്തിൽ ഇത് കേരളാ ഡിവിഷൻ എന്നാണ് അറിയപ്പെട്ടിരുന്നത്: മികച്ച രീതിയിൽ തെരെഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിക്കരിച്ചതിൽ ബിലീവേഴ്സ് ബോർഡ് നേതാക്കളായ ബ്രദേഴ്സ്: ഷാജി മുണ്ടക്കയം, റെയ്സൺ ജോർജ് , ബിനോയി ബേബി, ഉല്ലാസ് അടിമാലി എന്നീവർ റവ: സി സി തോമസിനെയും എല്ലാ ശുശ്രൂഷകൻ മാരെയും അഭിനന്ദിച്ചു.
വാർത്ത :അഡ്വ: ജോൺസൺ പള്ളിക്കുന്നേൽ




