ഐ.പി. സി നോർത്തേൺ റീജിയൻ കൺവൻഷൻ സെപ്റ്റംബർ 13 – 15 വരെ

–ദീപു ജോൺ യു എ ഇ

നോർത്തേൻ റീജിയൻ പ്രസിഡൻറ് പാസ്റ്റർ ശാമുവൽ ജോൺ

ന്യൂഡൽഹി: ഇന്ത്യാ പെന്തക്കോസ്ത് ചർച്ച് നോർത്തേൺ റീജിയൻ്റെ 55-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും സെപ്റ്റംബർ 13 വെള്ളിയാഴ്‌ച മുതൽ 15 ഞായറാഴ്ച‌ വരെ.

വെള്ളി, ശനി ദിവസങ്ങളിലെ ശുശ്രൂഷക സമ്മേളനവും പൊതുയോഗവും ഡൽഹി കനോട്ട് പ്ലേസിലുള്ള എൻ. ഡി. എം.സി. കൺവെൻഷൻ സെൻ്ററിലും, ഞായറാഴ്‌ചത്തെ സംയുക്ത ആരാധന ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലും വെച്ച് നടക്കുന്നതായിരിക്കും. “വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുക” (എബ്രായർ 6:12) എന്നുള്ളതാണ് കൺവൻഷൻ്റെ കൺവൻഷൻ്റെ തീം.

വെള്ളിയാഴ്‌ച മുതൽ ശനിയാഴ്‌ച വരെ രാവിലെ 10 മണിക്ക് ശുശ്രൂഷക സമ്മേളനവും വൈകുന്നേരം 6 മണി മുതൽ പൊതുയോഗവും ഉണ്ടായിരിക്കും. ശനിയാഴ്‌ച ഉച്ചയ്ക്ക് 2:30 മുതൽ റീജിയന്റെ സണ്ടേസ്‌കൂൾ, പി.വൈ.പി.എ, സോദരി സമാജം എന്നിവയുടെ വാർഷിക സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.

സെപ്റ്റംബർ 15 ഞായറാഴ്‌ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സംയുക്ത ആരാധനയിൽ നോർത്തേൺ റീജിയന്റെ വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളും ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുള്ളവരും സംബന്ധിക്കും. പ്രശസ്ത സുവിശേഷ പ്രസംഗകനായ പാസ്റ്റർ രാജേന്ദ്ര ഡേവിഡ് രാജസ്ഥാൻ, മുഖ്യ സന്ദേശം നൽകും. കൂടാതെ ഐ.പി.സി.എൻ.ആറിൻ്റെ ലീഡേഴ്സും വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും.

പ്രസിദ്ധ ക്രിസ്തീയ ഗായിക പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സാണ് ഗാനശുശ്രൂഷക്ക് നേതൃത്വം വഹിക്കും.

റീജിയൻ്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ ലാജി പോൾ, പാസ്റ്റർ സാമുവേൽ തോമസ്, പാസ്റ്റർ തോമസ് ശാമുവേൽ, ജയകൃഷ്‌ണൻ കൊട്ടേരി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം വഹിക്കും.