ദി പെന്തെക്കോസ്‌ത് മിഷൻ തിരുവല്ല സെൻ്റർ സ്പെഷൽ ബൈബിൾ ക്ലാസ്

തിരുവല്ല: ദി പെന്തെക്കോസ്‌ത് മിഷൻ തിരുവല്ല സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 18 മുതൽ 20 വരെ സ്പെഷൽ ബൈബിൾ ക്ലാസ് പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള റ്റിപിഎം ആരാധനാലയത്തിൽ നടക്കും.

18, 19, 20 തീയതികളിൽ വൈകിട്ട് 5.45 ന് ‘യേശു ക്രിസ്തുവിൻ്റെ രണ്ടാം വരവും ലോകാവസാനവും’ എന്ന വിഷയത്തെ ആസ്പ‌ദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സും 19, 20 തീയതികളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും.

സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

വാർത്ത: ദീപു ജോൺ, യുഎഇ