ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച് ഷാർജ: വെക്കേഷൻ ബൈബിൾ സ്കൂൾ ആഗസ്ത് 19 മുതൽ 23 വരെ

ഷാർജ: ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച് (ടിപിഎം) ഷാർജയുടെ ആഭിമുഖ്യത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ ആഗസ്ത് 19 മുതൽ 23 വരെ ഷാർജ യൂണിയൻ ചർച്ച് ടിപിഎം ആരാധന ഹാളിൽ നടക്കും. ‘ലക്ഷ്യ ബോധത്തോടെയുള്ള ജീവിതത്തിൻ്റെ ആവശ്യം’ എന്ന വിഷയമാണ് തീം.

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ 4 വരെയും, വെള്ളി രാവിലെ 9 മുതൽ 1 വരെയും ആണ്.

5 മുതൽ 30 വയസ്സുവരെയുള്ള കുട്ടികൾക്കും യുവജനങ്ങൾക്കും ഇതിൽ പങ്കെടുക്കാം. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സെമിനാറുകൾ, ബൈബിൾ ക്വിസ്, പ്രസംഗ മത്സരം തുടങ്ങിയ പരിപാടികൾ നടക്കും.

സഭയുടെ വിവിധ ശാഖകളിൽ നിന്നുള്ള കുട്ടികളും യുവജനങ്ങളും പങ്കെടുക്കും.